യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം; കമലക്കും ട്രംപിനും മുൻതൂക്കമില്ല

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് പ്രവചനം. വിവിധ സർവേകളെ മുൻനിർത്തി സി.എൻ.എന്നാണ് പ്രവചനം നടത്തിയിരിക്കുന്നത്. സി.എൻ.എന്നിന്റെ ഏറ്റവും പുതിയ വിലയിരുത്തൽ പ്രകാരം 50 ശതമാനം വോട്ടർമാർ ദേശീയതലത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ പിന്തുണക്കുമ്പോൾ 49 ശതമാനത്തിന്റെ പിന്തുണ റിപബ്ലിക്കൻ പാർട്ടിയുടെ ഡോണാൾഡ് ട്രംപിനാണ്.

അഞ്ച് സർവേകളിൽ രണ്ടെണ്ണം കമല ഹാരിസിന് നേരിയ മുൻതൂക്കം നൽകുന്നുണ്ട്. പക്ഷേ മൂന്നെണ്ണം ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. ബുധനാഴ്ച വൈകീട്ട് പുറത്ത് വന്ന ഫോക്സ് ന്യൂസിന്റെ സർവേയിൽ 50 ശതമാനം പേർ ട്രംപിനെ പിന്തുണക്കുമ്പോൾ 48 ശതമാനം ഹാരിസ് പ്രസിഡന്റാവുമെന്നാണ് പറയുന്നത്.

ഫോക്സ് ന്യൂസിന്റെ സർവേ പ്രകാരം ഡോണാൾഡ് ട്രംപിനോടുള്ള എതിർപ്പാണ് കമല ഹാരിസിന്റെ പിന്തുണക്കുള്ള പ്രധാനകാരണം. ഇതിനൊപ്പം ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും ഗർഭഛിദ്രത്തിലും കമല ഹാരിസിന്റെ നിലപാടുകളും പിന്തുണക്കുള്ള കാരണമായി. സമ്പദ്‍വ്യവസ്ഥയും കുടിയേറ്റ നയത്തിലെ നിലപാടുകളുമാണ് ട്രംപിനെ ആളുകൾ പിന്തുണക്കാനുള്ള പ്രധാന കാരണം.

അതേസമയം, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻകൂർ വോട്ടെടുപ്പ് ആരംഭിച്ച ജോർജിയയിൽ ആദ്യദിനം 2,52,000 പേർ വോട്ട് രേഖപ്പെടുത്തി. 2020 ൽ ആദ്യദിവസം 1,36,000 പേരാണ് വോട്ട് ചെയ്തത്. മുൻ പ്രസിഡന്റ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ഡോണൾഡ് ട്രംപും ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ഡെമോക്രാറ്റ് കമല ഹാരിസും ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നവംബർ 5നാണ്.

Tags:    
News Summary - No clear leader in US presidential race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.