ബെയ്ജിങ്: അഴിമതിക്കേസുകൾ രൂക്ഷമാകുന്നതിനിടെ 200ലേറെ പുതിയ പ്രത്യേക തടങ്കൽ കേന്ദ്രങ്ങൾ ചൈന നിർമിച്ചതായി റിപ്പോർട്ട്. പ്രതികളെ ആറു മാസത്തോളം നിയമസഹായം നൽകാതെ തടവിലിടാൻ കഴിയുന്ന കേന്ദ്രങ്ങളാണ് നിർമിച്ചത്. ലിയുഷി എന്നാണ് ഇത്തരം തടങ്കൽ പാളയങ്ങൾക്ക് നൽകിയിരിക്കുന്ന പേര്. 2017 മുതൽ 2024 നവംബർ വരെയുള്ള കാലയളവിൽ 218ലധികം ലിയുഷി തടവറകൾ ചൈന നിർമിച്ചു. കോവിഡ് കാലത്തിനു ശേഷമാണ് ഏറ്റവുമധികം നിർമാണ പ്രവർത്തനം നടന്നത്. ഇത്തരം കേന്ദ്രങ്ങളിൽ തടവിലിരിക്കെ ബന്ധുക്കളുടെ സന്ദർശനം പോലും പൂർണമായും വിലക്കുന്നതടക്കമുള്ള കർശന നടപടിയായിരിക്കും പ്രതികൾക്കെതിരെ സ്വീകരിക്കുകയെന്നും സി.എൻ.എൻ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
പീഡനത്തിന്റെയും ക്രൂരതയുടെയും പേരിൽ കടുത്ത ആരോപണങ്ങൾ നേരിട്ടതിനെ തുടർന്നാണ് ഷുവാങ്ഗുയി കേന്ദ്രങ്ങൾക്ക് പകരം 2018ൽ ലിയുഷി തടവറകൾ ആവിഷ്കരിച്ചത്. 2012ൽ പ്രസിഡന്റായി ചുമതലയേറ്റത് മുതൽ അഴിമതിക്കെതിരെ ശക്തമായ നടപടിയാണ് ഷീ ജിങ്പിങ് സ്വീകരിക്കുന്നത്. അഴിമതിക്കെതിരെ പാർട്ടിക്കകത്ത് ഒതുങ്ങിയിരുന്ന നടപടികൾ പൊതുമേഖല സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഷീ ജിങ്ങിന്റെ നീക്കമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.