ക്ഷമയോടെ കാത്തിരിക്കൂ, ട്രംപിനെ പരാജയപ്പെടുത്തും -ജോ ബൈഡൻ

വിൽമിങ്​ടൺ: റിപ്പബ്ലിക്കൻ സ്​ഥാനാർഥിയും പ്രസിഡൻറുമായ ഡോണൾഡ്​ ട്രംപി​നെ പരാജയപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമൊന്നുമി​െല്ലന്ന്​ ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡൻ. യു.എസ്​ തെരഞ്ഞെടുപ്പിലെ വിജയിയെ ഉടൻ പ്രഖ്യാപിക്കും. വോട്ടർമാർ ക്ഷ​മയോടെ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കാര്യങ്ങൾ ഇവിടെ​െയത്തി നിൽക്കുന്നുവെന്നതിൽ വളരെയധികം സന്തോഷം. വോ​െട്ടണ്ണൽ പൂർത്തിയായി കഴിയു​​േമ്പാൾ സെനറ്റർ കമല ഹാരിസിനെയും എന്നെയും വിജയിയായി പ്രഖ്യാപിക്കുമെന്നതിൽ സംശയമില്ല' -​ബൈഡൻ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ജോ ബൈഡൻ ട്രംപിനെ മറികടന്ന്​ പ്രസിഡൻറ്​ പദത്തിന്​ അടുത്തെത്തിയിരിക്കുകയാണ്​​. 264 ഇലക്​ടറൽ വോട്ടുകൾ ബൈഡനും 214 എണ്ണം ട്രംപും നേടി. ആറു വോട്ടുകൾ കൂടി ലഭിച്ചാൽ ബൈഡനെ പ്രസിഡൻറായി​ തെരഞ്ഞെടുക്കും.

അതേസമയം തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും വോ​ട്ടെണ്ണൽ നിർത്തിവെക്കണമെന്നും ആരോപിച്ച്​ കോടതി കയറിയ ​ട്രംപി​െൻറ ആവശ്യം കോടതി നിരസിച്ചു. ജോർജിയയി​ലെയും മിഷിഗണി​െലയും വോ​ട്ടെണ്ണൽ നിർത്തിവെക്കണ​െമന്നായിര​ുന്നു ട്രംപി​െൻറ ആവശ്യം. ട്രംപി​െൻറ ഇരു ഹരജികളും കോടതി തള്ളുകയായിരുന്നു. 

Tags:    
News Summary - No Doubt We Will Be Declared Winners Joe Biden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.