ബെയ്ജിങ്: കൊറോണ വൈറസ് ലോകം മുഴുക്കെ പടർന്നത് ചൈനീസ് നഗരമായ വുഹാനിലെ ലബോറട്ടറിയിൽനിന്നാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുതൽ നിരവധി പേർ പ്രചരിപ്പിച്ചിരുന്നുവെങ്കിലും തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന. ഗൂഢാലോചന സിദ്ധാന്തത്തിന്‍റെ സാധുത തേടി വുഹാനിലെത്തിയ നാലംഗ വിദഗ്ധ സംഘമാണ് ലബോറട്ടറിയിൽനിന്ന് കൊറോണ വൈറസ് ചോർന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയത്. ലാബിൽനിന്ന് 'കണ്ടംചാടുന്നതിന്' പകരം ഇവ രാജ്യത്തെ നിയന്ത്രണങ്ങളില്ലാത്ത വന്യജീവി വ്യാപാരം വഴി വന്നതാകാമെന്ന് സംഘം പറയുന്നു.
വുഹാനിലെ വന്യജീവി മാംസ വിൽപന കേന്ദ്രത്തിൽ നിന്ന് പടർന്നതിന് തെളിവ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. ദക്ഷിണ ചൈനീസ് നഗരത്തിലാണ് ആദ്യം രോഗിയെ കണ്ടത്. വുഹാൻ മാർക്കറ്റിലെത്തിയവരിലായിരുന്നു രോഗബാധ. സമീപത്തും രോഗവാഹകരായ വവ്വാലുകളെ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.