വാഷിങ്ടൺ: യു.എസിൻെറ പുതിയ പ്രസിഡൻറായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. ഡോണൾഡ് ട്രംപിൻെറ നാല് വർഷത്തെ ഭരണത്തിന് ശേഷം ബൈഡൻ പ്രസിഡൻറായി എത്തുന്നത് പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യങ്ങളിലൊന്നാണ് മെക്സികോ. കഴിഞ്ഞ ട്രംപ് ഭരണകാലത്ത് വലിയ രീതിയിൽ ദുരിതമനുഭവിച്ച രാജ്യങ്ങളിലൊന്നായിരുന്നു മെക്സികോ.
മെക്സികോയിൽ നിന്നും എത്തുന്നവർ ബലാൽസംഘികളും തോക്ക് കൈയിൽ വെക്കുന്നവരുമാണെന്നും അവരെ മതിലുകെട്ടി തടയണമെന്നുമായിരുന്നു ട്രംപിൻെറ നിലപാട്. മതിലു പണിക്കുള്ള പണത്തിൻെറ ഒരു വിഹിതം മെക്സികോ നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.ബൈഡൻ നേതൃത്വസ്ഥാനത്തേക്ക് എത്തുേമ്പാൾ ഈ നയത്തിൽ മാറ്റം വരുമെന്നാണ് മെക്സികോ പ്രതീക്ഷിക്കുന്നത്.
വ്യാപാരനയത്തിൻെറ പേരിലും മറ്റ് അജണ്ടകളിലും മെക്സോകോയെ യു.എസ് ഉപദ്രവിക്കുന്നത് ബൈഡൻ അധികാരത്തിലെത്തുന്നതോടെ നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് മുൻ മെക്സിക്കൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി അൻഡ്രാസ് റോസെൻറൽ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം സാധാരണനിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മെക്സികോയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ വൻ ഒഴുക്ക് ഉടനുണ്ടാവുന്നത് ബൈഡനും താൽപര്യമുണ്ടാവില്ലെന്നാണ് വിലയിരുത്തലുകൾ. അതുകൊണ്ട് മെക്സികോ അവരുടെ തെക്കൻ അതിർത്തികൾ സുരക്ഷിതമാക്കി തന്നെ നില നിർത്തേണ്ടി വരും. എങ്കിലും ഡോണൾഡ് ട്രംപിൻെറ കടുംപിടുത്തം ബൈഡനുണ്ടാവില്ലെന്നാണ് തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവരുന്ന വിലയിരുത്തലുകളിൽ നിന്നും വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.