ബൈഡന്റെ അമേരിക്കയില്‍ ആരും സുരക്ഷിതരായിരിക്കില്ല -ട്രംപ്

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോണള്‍ഡ് ട്രംപ്. ബൈഡന്റെ അമേരിക്കയില്‍ ആരും സുരക്ഷിതരായിരിക്കില്ലെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു.

ജോ ബൈഡന്‍ പ്രസിഡന്റായാല്‍ അമേരിക്കയിലെ എല്ലാ പൊലീസ് വകുപ്പുകളും പിരിച്ചുവിടാനുള്ള നിയമം പാസ്സാക്കും. പൊലീസിനോട് ശത്രുതാ മനോഭാവമുള്ളവരാണ് ബൈഡനും കമലയുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിറ്റി ഓഫ് ന്യൂയോര്‍ക്ക് പൊലീസ് ബെനവോളന്റ് അസോസിയേഷന്‍ അംഗങ്ങളോട് സംസാരിക്കുയായിരുന്നു ട്രംപ്.

കമല ഹാരിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം മോശം തീരുമാനമാണ്. അവര്‍ക്കൊപ്പമുള്ളതിനേക്കാള്‍ ഇന്ത്യക്കാര്‍ എനിക്കൊപ്പമുണ്ട് -ട്രംപ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.