എം.ആർ.ഐ മെഷീനിൽ നഴ്സ് കുടുങ്ങി; ശരീരത്തിൽ സ്ക്രൂ തുളച്ചു കയറി

എം.ആർ.ഐ മെഷീനിൽ നഴ്സ് കുടുങ്ങി; ശരീരത്തിൽ സ്ക്രൂ തുളച്ചു കയറി

കാലിഫോർണിയ: എം.ആർ.ഐ മെഷീനിൽ കുടുങ്ങിയ നഴ്സിന് ഗുരുതര പരിക്കേറ്റു. ഐന സെർവാന്റസ് എന്ന നഴ്‌സിനാണ് പരിക്കേറ്റത്. യന്ത്രത്തിന്റെ കാന്തികശക്തി കാരണം ആശുപത്രി കട്ടിൽ മെഷീന് സമീപത്തേക്ക് വലിച്ചടുക്ക​പ്പെട്ടപ്പോൾ ഇവർ അതിനിടയിൽ പെടുകയായിരുന്നു. കാലിഫോർണിയ ആസ്ഥാനമായുള്ള കെയ്‌സർ പെർമനന്റയുടെ റെഡ്‌വുഡ് സിറ്റി സെന്ററിലാണ് സംഭവമുണ്ടായത്.

സെർവാന്റസിന്റെ നിലവിളി കേട്ട് സഹപ്രവർത്തകർ സഹായിക്കാനായി ഓടിയെത്തുകയായിരുന്നു. വസ്ത്രങ്ങള്‍ യന്ത്രത്തിൽ കുടുങ്ങുകയും ശരീരത്തിൽ രണ്ട് സ്ക്രൂകൾ തുളച്ചുകയറുകയും ചെയ്തു. ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്തു. ഒരു രോ​ഗിയെ പരിചരിക്കുന്നതിനിടെയാണ് നഴ്സ് യന്ത്രത്തിനുള്ളിൽ കുടുങ്ങിയത്.

രോ​ഗി ബെഡിൽ നിന്നും താഴെ വീണതിനാൽ രക്ഷപ്പെട്ടു. അപകടം സംഭവിച്ച റെഡ്‍വുഡ് സിറ്റി സെന്ററിന് സുരക്ഷ കാര്യങ്ങളിൽ വീഴ്ച സംഭവിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി.

Tags:    
News Summary - Nurse gets trapped in an MRI machine in California

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.