വാഷിങ്ടൺ: കോവിഡ് മഹാമാരി വലിയ നാശം വിതച്ച രാജ്യമാണ് അമേരിക്ക. എന്നാൽ, കോവിഡ് വാക്സിൻ ലഭ്യമായി തുടങ്ങിയാൽ അത് സ്വീകരിക്കുന്ന കാര്യത്തിൽ യു.എസ് ജനതയ്ക്ക് ഇപ്പോഴും ആശങ്കയാണ്. ജനങ്ങളിൽ മൂന്നിൽ രണ്ടുപേരും വാക്സിൻ സ്വീകരിക്കില്ല എന്ന നിലപാടിലാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വാക്‌സിന്‍ കണ്ടുപിടിച്ചാലും അത് ജനങ്ങള്‍ സ്വീകരിക്കുകയെന്നത് വളരെ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടനയും അഭിപ്രായപ്പെട്ടിരുന്നു.
ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനികളായ ഫൈസറിെൻറയും മോഡേണയുടെയും ദ്രുതഗതിയിലുള്ള വാക്സിൻ വികസനം പുരോഗമിക്കവേ അവയുടെ ഫലപ്രാപ്തിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇൗ സാഹചര്യത്തിൽ ആളുകൾക്ക് കോവിഡ് വാക്സിനോടുള്ള ഭയവും വിമുഖതയും ഇല്ലാതാക്കാനായി പൊതുജനങ്ങൾക്ക് മുമ്പിൽ തന്നെ വാക്സിൻ കുത്തിവെക്കാൻ തയ്യാറായിരിക്കുകയാണ് മുൻ അമേരിക്കൻ പ്രസിഡൻറുമാരായ ബറാക് ഒബാമ, ബിൽ ക്ലിൻറൺ, ജോർജ് ഡബ്ല്യ. ബുഷ് എന്നിവർ.
'ദ ജോ മാഡിസൺ ഷോ' എന്ന ടെലിവിഷൻ പരിപാടിയിലായിരുന്നു ഒബാമ താൻ വാക്സിൻ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. 'അപകട സാധ്യത കുറവുള്ള ആളുകൾക്കായി വാക്സിൻ നിർമ്മിക്കപ്പെടുേമ്പാൾ ഞാൻ തീർച്ചയായും അത് സ്വീകരിക്കുമെന്ന് നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു. ചിലപ്പോൾ ഞാൻ വാക്സിൻ സ്വീകരിക്കുന്നത് ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യപ്പെേട്ടക്കാം. അതിലൂടെ ഇൗ ശാസ്ത്രത്തെ ഞാൻ വിശ്വസിക്കുന്നു എന്ന് ജനങ്ങൾക്ക് അറിയാൻ സാധിക്കും'. -ഒബാമ പറഞ്ഞു.
ഒബാമയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബുഷ്, ക്ലിൻറൺ എന്നിവരുടെ പ്രതിനിധികളും പൊതുജനസമക്ഷം ഇരുവരും വാക്സിൻ സ്വീകരിക്കുന്നതിന് തയ്യാറാണെന്ന അറിയിപ്പുമായി രംഗത്തെത്തി. 'ആദ്യം വാക്സിനുകൾ സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുകയും മുൻഗണനയുള്ള ജനവിഭാഗങ്ങൾക്ക് നൽകുകയും ചെയ്തതിന് ശേഷം പ്രസിഡൻറ് ബുഷ് അത് സ്വീകരിക്കാനായി സന്തോഷത്തോടെ മുന്നോട്ടുവരും'. -അദ്ദേഹത്തിെൻറ പ്രതിനിധി ഫ്രെഡ്ഡി ഫോർഡ് സി.എൻ.എന്നിനോട് പറഞ്ഞു.
പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ നിർണ്ണയിക്കുന്ന മുൻഗണനകളുടെ അടിസ്ഥാനത്തിൽ ക്ലിൻറൺ ലഭ്യമായ ഉടൻ തന്നെ വാക്സിൻ സ്വീകരിക്കുമെന്ന് അദ്ദേഹത്തിെൻറ വക്താവ് ഏയ്ഞ്ചൽ യുറീന യുഎസ്എ ടുഡേയോട് പറഞ്ഞു. എല്ലാ അമേരിക്കക്കാരെയും വാക്സിൻ സ്വീകരിക്കുന്നതിനായി പ്രേരിപ്പിക്കുമെങ്കിൽ അദ്ദേഹം പൊതുജനങ്ങൾക്ക് മുമ്പിൽ തന്നെ അത് ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.