വീട്ടുകാർക്കൊക്കെ സുഖമല്ലേ, ബൈഡന് വോട്ട് ചെയ്യണം; വോട്ടർമാരെ നേരിട്ട് വിളിച്ച് ഒബാമ

വാഷിങ്ടൺ: ചൊവ്വാഴ്ച നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡന് വേണ്ടി വോട്ടർമാരെ ഫോണിലൂടെ നേരിട്ട് വിളിച്ച് വോട്ടഭ്യർഥിച്ച് മുൻ പ്രസിഡന്‍റ് ബാരക് ഒബാമ. വീട്ടുകാരുടെ സുഖവിവരങ്ങൾ തിരക്കി വോട്ട് ചെയ്യേണ്ടതിന്‍റെ ആവശ്യകതയും പറഞ്ഞ് ധരിപ്പിച്ചാണ് ഒബാമ തന്‍റെ പാർട്ടി സ്ഥാനാർഥിക്കായി വോട്ട് ചോദിക്കുന്നത്.

ഒബാമ ഫോണിലൂടെ വോട്ടഭ്യർഥിക്കുന്ന വിഡിയോ ജോ ബൈഡൻ പ്രചാരണ വിഭാഗം പുറത്തുവിട്ടിട്ടുണ്ട്. ആശ്ചര്യത്തോടെയാണ് ജനങ്ങൾ മുൻ പ്രസിഡന്‍റിന്‍റെ ഫോൺവിളിയോട് പ്രതികരിക്കുന്നത്. യു.എസിലെ 44ാം പ്രസിഡന്‍റായ ഒബാമ 2009 മുതൽ 2017 വരെയാണ് അധികാരത്തിലിരുന്നത്.


റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും നിലവിലെ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപും ജോ ബൈഡനുമാണ് ഇക്കുറി ഏറ്റുമുട്ടുന്നത്. ജോ ബൈഡന് ട്രംപിനേക്കാൾ മുൻതൂക്കമുണ്ടെന്നാണ് വിലയിരുത്തൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.