ഒളിമ്പിക് ദീപം ടോക്കിയോയിൽ സൂക്ഷിക്കും

ടോക്കിയോ: കൊറോണ പശ്ചാത്തലത്തിൽ ഒളിംപിക്​സ്​ നീട്ടിവെച്ചെങ്കിലും ഒളിമ്പിക് ദീപം ടോക്കിയോയിൽ സൂക്ഷിക്കും. മാർച്ച് 20ന് ഏഥൻസിൽനിന്ന് ജപ്പാനിലെത്തിയ ദീപം ഏപ്രിൽ മുതൽ ഫുകുഷിമയിൽ പ്രദർശിപ്പിക്കുമെന്ന് സിൻ‌ഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്​തു.

ഫുകുഷിമയിലെ ജെ-വില്ലേജിലാണ്​ പ്രദർശനം നടത്തുക. ഒരു മാസത്തേക്കായിരിക്കും പ്രദർശനം. കൊറോണയുടെ സാഹചര്യത്തിൽ ഏറെ ശ്രദ്ധാപൂർവ്വം ഇത്​ കൈകാര്യം ചെയ്യും. ജനത്തിരക്കുണ്ടെങ്കിൽ താൽക്കാലികമായി നിർത്തിവെക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Olympic flame to be kept in Tokyo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.