കുവൈത്ത് സിറ്റി: എണ്ണ ഉൽപാദനം കുറക്കാനുള്ള ഒപെക്കിന്റെ തീരുമാനത്തിൽ സൗദി അറേബ്യക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത്.ഒപെക് തീരുമാനത്തെ തുടർന്ന് ലഭിച്ച വിമർശനങ്ങളിൽ സൗദി അറേബ്യക്ക് അസന്ദിഗ്ധവും പൂർണവുമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. പ്രാദേശികവും അന്തർദേശീയവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ സൗദി അറേബ്യയുടെ സംഭാവനയെയും പങ്കിനെയും മന്ത്രാലയം പ്രശംസിച്ചു.
ജി.സി.സി താൽപര്യങ്ങളും ലോകത്തിന്റെ സമാധാനവും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിൽ സൗദിയുടെ പങ്ക് പ്രസ്താവന എടുത്തുപറഞ്ഞു. രാഷ്ട്രീയമല്ല, ലോക സമ്പദ്‌വ്യവസ്ഥയുടെ പ്രകടനത്തെക്കുറിച്ചുള്ള പഠനത്തെ തുടർന്നാണ് ഒപെക് തീരുമാനമെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.