ജനീവ: കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങൾ നടപ്പാക്കിയിട്ടുള്ള നിയന്ത്രണങ്ങൾ മുൻകരുതലുകളില്ലാതെ പൂർണമായും നീക്കുന്നത് വൻദുരന്തത്തിന് വഴിയൊരുക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോ ഗെബ്രിയേസസ്. മഹാമാരി മൂലം എട്ടുമാസങ്ങളായി തുടരുന്ന നിയന്ത്രണങ്ങളിൽ ജനങ്ങൾക്ക് മടുപ്പുണ്ടെന്നും അവർ സാധാരണ നിലയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും മനസിലാക്കുന്നു. ആഗ്രഹിക്കുന്നുവെന്നും തിരിച്ചറിഞ്ഞു. എന്നാൽ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമ്പദ്‌വ്യവസ്ഥകളും സമൂഹങ്ങളും വീണ്ടെുക്കാനുള്ള ശ്രമങ്ങളെ ലോകാരോഗ്യ സംഘടന പൂർണമായും പിന്തുണച്ചിട്ടുണ്ട്. കുട്ടികൾ സ്കൂളിലേക്ക് വരുന്നതും ആളുകൾ ജോലിസ്ഥലങ്ങളിലേക്ക് വരുന്നതും കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ അത് സുരക്ഷിതമായിരിക്കണം -ടെഡ്രോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് വ്യാപനം അവസാനിച്ചതായി പ്രഖ്യാപിക്കാൻ ഒരു രാജ്യത്തിനും കഴിയില്ല. ഈ വൈറസ് എളുപ്പത്തിൽ പടരുന്നുവെന്നതാണ് യാഥാർത്ഥ്യം. നിയന്ത്രണമില്ലാതെ പൂർണമായി തുറക്കുന്നു നൽകൽ ദുരന്തത്തിലേക്ക് നയിക്കും.നിയന്ത്രണങ്ങള്‍ നീക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്ന രാജ്യങ്ങള്‍ വൈറസ് വ്യാപനം അടിച്ചമര്‍ത്തുന്നതിനെ കുറിച്ചും ഗൗരവത്തോടെ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്റ്റേഡിയങ്ങൾ, നൈറ്റ് ക്ലബ്ബുകൾ, ആരാധനാലയങ്ങൾ എന്നിവടങ്ങളിെല ആളുകളുടെ ഒത്തുചേരലുകളിലൂടെ വൻതോതിൽ വ്യാപനമുണ്ടാകും. ശ്വസനത്തിലൂടെ പകരുന്ന വൈറസായതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് പകരും. പ്രാദേശിക ഘടനയുടെയും പ്രയാസങ്ങളുടെയും അടിസ്ഥാനത്തിൽ എങ്ങനെ സുരക്ഷിതമായി ഒത്തുചേരാം എന്നതിനെ കുറിച്ച് തീരുമാനമെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.