ഓട്ടവ: ലോകത്ത് ഏറ്റവും തണുപ്പുള്ള, മഞ്ഞ് പെയ്യുന്ന രാജ്യങ്ങളിൽ ഒന്നായ കാനഡയിൽ ഉഷ്ണതരംഗത്തെ തുടർന്ന് ഒരാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം 200 കടന്നു. ബ്രിട്ടീഷ് കൊളംബിയയിൽ നാലുദിവസത്തിനിടെ 233 പേർ മരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മരണം കൂടാനാണ് സാധ്യത. ഉഷ്ണതരംഗം ഈയാഴ്ച മുഴുവൻ നീണ്ടുനിൽക്കുമെന്ന് കനേഡിയൻ പരിസ്ഥിതി വിഭാഗം മുന്നറിയിപ്പു നൽകി.
കഴിഞ്ഞ ദിവസം 49.6 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ബ്രിട്ടീഷ് കൊളംബിയയിൽ രേഖപ്പെടുത്തിയത്. വാൻകൂവറിൽ സ്കൂളുകളും വാക്സിനേഷൻ കേന്ദ്രങ്ങളും അടച്ചിട്ടു. പലയിടത്തും വീടുകളുടെ മേൽക്കൂരകളും റോഡുകളും ചൂടിൽ ഉരുകുന്നതായാണ് റിപ്പോർട്ട്. വടക്കു പടിഞ്ഞാറൻ യു.എസിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
യു.എസിൽ പോർട്ട്ലാൻഡ്, ഒറിഗോൺ, സീറ്റിൽ, വാഷിങ്ടൺ തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത ചൂടാണ്. ഉഷ്ണതരംഗം പലയിടത്തും കാട്ടുതീക്കും കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.