60ലധികം ഇംറാൻ ഖാൻ അനുയായികൾ അറസ്റ്റിൽ

ലാഹോർ: കഴിഞ്ഞ മെയിൽ സൈനിക കേന്ദ്രങ്ങൾക്കുനേരെ നടന്ന ആക്രമണത്തിൽ പങ്കെടുത്തെന്ന കുറ്റം ചുമത്തി മുൻ പ്രധാനമന്ത്രി ഇംറാൻ ഖാെന്റ 60ലധികം അനുയായികളെ പഞ്ചാബ് പ്രവിശ്യയിൽ അറസ്റ്റ് ചെയ്തു. അക്രമ സംഭവങ്ങൾക്കുശേഷം ഒളിവിൽപോയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, നിയമവിരുദ്ധ ഫാഷിസ്റ്റ് നടപടിയാണ് ഇതെന്ന് പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി കുറ്റപ്പെടുത്തി.

അടുത്തവർഷം ഫെബ്രുവരി എട്ടിന് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ്. ഇംറാൻ ഖാനെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാജ്യവ്യാപകമായി കലാപം അരങ്ങേറിയത്. നിരവധി സൈനിക സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. ഇതിനുപിന്നാലെ 10,000ത്തിലധികം നേതാക്കളും അനുയായികളും ജയിലിൽ കഴിയുന്നുണ്ടെന്നാണ് പാർട്ടി പറയുന്നത്.

Tags:    
News Summary - Over 60 workers of Imran Khan’s party arrested in Lahore in connection with May 9 attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.