സിന്ധു ജല ഉടമ്പടി: പദ്ധതികൾ പരിശോധിച്ച് ഇന്ത്യ–പാക് പ്രതിനിധി സംഘം

ജ​മ്മു: സി​ന്ധു ജ​ല ഉ​ട​മ്പ​ടി പ്ര​കാ​ര​മു​ള്ള ര​ണ്ട് വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ പ​രി​ശോ​ധി​ച്ച് ഇ​ന്ത്യ-​പാ​കി​സ്താ​ൻ പ്ര​തി​നി​ധി സം​ഘം. ജ​മ്മു ക​ശ്മീ​രി​ലെ കി​ഷ്ത്വാ​ർ ജി​ല്ല​യി​ലു​ള്ള ചെ​നാ​ബ് താ​ഴ്വ​ര​യി​ലെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

40 അം​ഗ സം​ഘ​ത്തി​ൽ വി​ദ​ഗ്ധ​രു​മു​ണ്ട്. അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് പാ​കി​സ്താ​ൻ സം​ഘം ജ​മ്മു-​ക​ശ്മീ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. സൈ​നി​ക ക്യാ​മ്പി​ൽ ഇ​റ​ങ്ങി​യ സം​ഘം ദ്ര​ബ്‌​ഷ​ല്ല​യി​ലെ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക്കാ​യു​ള്ള അ​ണ​ക്കെ​ട്ട് പ​രി​ശോ​ധി​ച്ചു. 

തു​ട​ർ​ന്ന്, മ​രു​സു​ദാ​ർ ന​ദി​യി​ലെ പ​ക​ൽ ദു​ൽ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യും സ​ന്ദ​ർ​ശി​ച്ചു. ഒ​മ്പ​ത് വ​ർ​ഷ​ത്തെ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം 1960ലാ​ണ് ഇ​ന്ത്യ​യും പാ​കി​സ്താ​നും സി​ന്ധു ജ​ല ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പു​വെ​ച്ച​ത്. മൂ​ന്നം​ഗ പാ​കി​സ്താ​ൻ പ്ര​തി​നി​ധി സം​ഘം 2019 ജ​നു​വ​രി​യി​ൽ ഉ​ട​മ്പ​ടി​ക്ക് കീ​ഴി​ലു​ള്ള ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ പ​രി​ശോ​ധി​ച്ചി​രു​ന്നു.

Tags:    
News Summary - Pakistan delegation in India to discuss Indus Water Treaty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.