ബൈഡന്റെ പാക് വിരുദ്ധ പരാമർശങ്ങൾ; യു.എസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്താൻ

ലാഹോർ: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശങ്ങളിൽ പ്രതിഷേധമറിയിച്ച് പാകിസ്താൻ. ഇസ്ലാമബാദിലെ യു.എസ് നയതന്ത്ര പ്രതിനിധി ഡോണാൾഡ് ബ്ലോമിനെ പാകിസ്താൻ വിളിച്ചുവരുത്തി. ഇതുസംബന്ധിച്ച് പാകിസ്താൻ വിദേശകാര്യമന്ത്രിയും പ്രസ്താവന നടത്തി. അഖണ്ഡതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിൽ പാകിസ്താൻ ഉറച്ചുനിൽക്കും. നിങ്ങൾക്ക് ചോദ്യങ്ങൾ ഉന്നയിക്കണമെങ്കിൽ ഇന്ത്യയുടെ ആണവായുധങ്ങൾക്ക് മുകളിലായിരിക്കണമെന്ന് പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ പറഞ്ഞു.

ബൈഡന്റെ പ്രസ്താവന ആശ്ചര്യമു ണ്ടാക്കിയെന്നും തെറ്റിദ്ധാരണ കൊണ്ടാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നാണ് അത്തരമൊരു പ്രതികരണമുണ്ടായതെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു. നേരത്തെ പാകിസ്താനെ ഏറ്റവും അപകടകരമായ രാജ്യമെന്ന് ബൈഡൻ വിളിച്ചിരുന്നു.

ഒരു കെട്ടുറപ്പുമില്ലാതെ ആണവായുധങ്ങൾ സൂക്ഷിക്കുന്ന രാജ്യമാണ് പാകിസ്താനെന്നും ബൈഡൻ കുറ്റപ്പെടുത്തിയിരുന്നു. ചൈനയെയും റഷ്യയെയും സംബന്ധിച്ച യു.എസിന്റെ വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പാകിസ്താനെ കുറിച്ചുള്ള പരാമർശം. യു.എസുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഷെഹ്ബാസ് ശരീഫ് സർക്കാർ ശ്രമിക്കുന്നതിനിടെയാണ് ബൈഡന്റെ പ്രസ്താവന.

Tags:    
News Summary - Pakistan summons US envoy over Joe Biden's 'one of most dangerous nations' tag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.