മുഖ്യമന്ത്രി അലി അമിൻ ഗണ്ടപുർ

പ്രക്ഷോഭം തുടരുമെന്ന് പി.ടി.ഐ; മുഖ്യമന്ത്രിയെ കാണാനില്ലെന്ന് ആരോപണം

ഇസ്‍ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ജയിൽമോചിതനാകുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് പ്രഖ്യാപിച്ച് പി.ടി.ഐ പാർട്ടി. ഇസ്‍ലാമാബാദ്, റാവൽപിണ്ടി നഗരങ്ങളിൽ പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ ശനിയാഴ്ച വൈകീട്ടുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ നടന്ന യോഗത്തിലാണ് തീരുമാനം.

പാർട്ടി നടത്താൻ തീരുമാനിച്ച പ്രക്ഷോഭം തടഞ്ഞതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഇസ്‍ലാമാബാദ് പൊലീസിലെ ഉദ്യോഗസ്ഥൻ ഹമീദ് ഷാ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, കാണാതായ ഖൈബർ പഖ്തൂൻഖ്വ മുഖ്യമന്ത്രി അലി അമിൻ ഗണ്ടപുറിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. അലി അമിൻ പൊലീസ് കസ്റ്റഡിയിലില്ലെന്ന് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‍വി സ്ഥിരീകരിച്ചു. 

Tags:    
News Summary - Pakistan Tehreek e Insaf will continue the agitation; Khyber pakhtunkhwa Chief Minister is missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.