ഇസ്ലാമാബാദ്: മുതിർന്ന പാകിസ്താനി മാധ്യമപ്രവർത്തകൻ അർഷാദ് ശരീഫ് (49) കെനിയയിൽ വെടിയേറ്റു മരിച്ചു. ശരീഫിന്റെ ഭാര്യയാണ് ഇക്കാര്യം അറിയിച്ചത്. പാക് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ അടുപ്പക്കാരനായിരുന്നു. പിന്നീട് കെനിയയിലേക്ക് താമസം മാറി. ഇയാൾക്കെതിരെ പാകിസ്താനിൽ സുരക്ഷ ഏജൻസികൾ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.
പൊലീസ് ചെക്ക്പോസ്റ്റിൽ ശരീഫിന്റെ ഡ്രൈവർക്ക് വാഹനം നിർത്താൻ സാധിച്ചില്ല. പിന്നാലെ പൊലീസ് വെടിയുതിർത്തെന്നും ശരീഫ് മരിച്ചുവെന്നുമാണ് അധികൃതർ പറയുന്നത്. പൊലീസ് പിന്നീട് ക്ഷമാപണം നടത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയ മറ്റൊരു സംഭവത്തിൽ ഉൾപ്പെട്ട കാറാണിതെന്ന് കരുതിയാണ് പൊലീസ് വെടിയുതിർത്തത്.
ഇംറാൻ ഖാന്റെ തഹ്രീകെ ഇൻസാഫ് പാർട്ടി സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ടു. ഇംറാൻ ഖാൻ ശരീഫിന്റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.