ദേശീയഗാനാലാപനത്തിൽ ഇന്ത്യക്കാർക്കൊപ്പം ചേർന്ന് പാകിസ്താനികളും; ദൃശ്യങ്ങൾ പങ്കുവെച്ച് പാക് മാധ്യമപ്രവർത്തകൻ

ലണ്ടൻ: ബ്രിട്ടനിൽ സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ദേശീയഗാനം ആലപിക്കുന്നതിനിടെ ഇന്ത്യക്കാർക്കൊപ്പം ചേർന്ന് പാകിസ്താനികളും. ലണ്ടനിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

പാകിസ്താൻ മിഡിയ ഔട്ട്​ലെറ്റായ അരെ ന്യൂസിന് വേണ്ടി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനാണ് ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിലിട്ടിത്. ബ്രിട്ടൻ വിഭജിച്ചു, എന്നാൽ, ഇപ്പോൾ പാകിസ്താനികളും ഇന്ത്യക്കാരും ഒരുമിച്ച് ബ്രിട്ടനിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണെന്ന് മാധ്യമപ്രവർത്തകൻ ഫാരിദ് ഖുറേഷി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ജനഗണമന ആലപിക്കുന്നതിന് മുമ്പ് പാകിസ്താന്റെ ദേശീയഗാനവും വേദിയിൽ ആലപിച്ചിരുന്നു. പാകിസ്താന്റെ

ദേശീയ ഗാനം ആലപിക്കുമ്പോൾ ഇന്ത്യക്കാർ അതിനൊപ്പം ചേർന്നിരുന്നുവെന്നും ഖുറേഷി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പാകിസ്താൻ, ഇന്ത്യൻ പതാകകളുമായി ആളുകൾ നിൽക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.


Tags:    
News Summary - Pakistanis join Indians to sing Jana Gana Mana at UK’s Piccadilly Circus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.