ഇസ്ലാമാബാദ്: ചർച്ചകൾക്കുള്ള മുൻ പ്രധാനമന്ത്രി ഇംറാൻ ഖാെന്റ ക്ഷണം പാകിസ്താനിലെ ഭരണസഖ്യം നിരസിച്ചു. രാഷ്ട്രീയ പാർട്ടികളുമായാണ്, തീവ്രവാദികളുമായല്ല ചർച്ചകൾ വേണ്ടതെന്ന് പറഞ്ഞാണ് ചർച്ചകൾക്കുള്ള ക്ഷണം തള്ളിക്കളഞ്ഞത്.
ദേശീയ അനുരഞ്ജന ഓർഡിനൻസാണ് ഇംറാൻ ഖാൻ ആവശ്യപ്പെടുന്നതെന്ന് സർക്കാർ പറഞ്ഞതായി എക്സ്പ്രസ് ട്രൈബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. പൊതുതെരഞ്ഞെടുപ്പിനുള്ള തീയതിയിൽ സമവായമുണ്ടാക്കുന്നതിന് ചർച്ചകൾ നടത്തുന്നതിനായി ഇംറാൻ ഖാൻ ഏഴംഗ സംഘത്തെ നിയോഗിച്ചതിനു പിന്നാലെയാണ് പുതിയ സംഭവ വികാസം. ഇംറാൻ ഖാെന്റ അറസ്റ്റിന് പിന്നാലെ മേയ് ഒമ്പതിന് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടിക്കെതിരെ സർക്കാർ നടപടി ശക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.