വെസ്റ്റ്ബാങ്ക്: അർധരാത്രി വെസ്റ്റ് ബാങ്കിലെ വീടുകളിലേക്ക് ഇരച്ചുകയറിയ ഇസ്രായേൽ അധിനിവേശ സേന 13കാരനെ വെടിവെച്ചുകൊന്നു. ജെനിൻ അഭയാർഥി ക്യാമ്പിന് തെക്ക് ഖബതിയയിലെ മുഅ്ത്തസിം നബീൽ അബൂ ആബിദ് എന്ന കുട്ടിയെ ആണ് കൊലപ്പെടുത്തിയത്. നെഞ്ചിൽ വെടിയേറ്റ മുഅ്ത്തസിം ജെനിനിലെ അൽ-റാസി ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി.
ഇസ്രായേൽ സേന നടത്തിയ അക്രമത്തിൽ മറ്റ് രണ്ട് യുവാക്കൾക്ക് പരിക്കേറ്റതായും ഫലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നിരവധി പേരെ ഇസ്രായേൽ സേന പിടിച്ചുകൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.
🛑 Press coverage:
— eman alroshdi (@EmanAlroshdi) March 30, 2024
From inside Al-Razi Hospital in Jenin after the announcement of the martyrdom of the child Mutasim Nabil Abu Al-Abd by bullets of the terrorist occupation in the town of Coptic.
The boy Moatasem Nabil Abu Abed (13 years old)#Isreal_Is_A_Terrorist_State pic.twitter.com/FNES0rD3m3
ഇന്നലെ അർധരാത്രിയും ഇന്ന് പുലർച്ചെയുമായി സാധാരണ വാഹ്നങ്ങളിലാണ് അധിനിവേശ സേനയുടെ സ്പെഷൽ ഫോഴ്സ് വെസ്റ്റ്ബാങ്കിൽ ഇരച്ചുകയറിയത്. വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളിൽ കയറിയ പട്ടാളക്കാർ തുരുതുരെ വെടിയുതിർത്തു. നിരവധി വീടുകൾ കൊള്ളയടിക്കുകയും വീട്ടുകാരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
Part of the funeral of the martyr, the boy Mutasim Nabil Abu Abed, in the town of Qabatiya, south of Jenin. pic.twitter.com/MVQgxMpMnU
— Suppressed Voice (@SuppressedNws) March 30, 2024
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.