ജറൂസലം: കിഴക്കൻ ജറൂസലം സമ്പൂർണമായി ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിെൻറ ഭാഗമായി ഇവിടെയുള്ള നാട്ടുകാരായ ഫലസ്തീനികളെ കുടിയിറക്കുന്നതിനെതിരെ തുടരുന്ന പ്രക്ഷോഭ റാലിക്കു നേെര ഇസ്രായേൽ പൊലീസ് വെടിവെപ്പ്. സംഭവത്തിൽ 26 കാരനായ ഫലസ്തീനി കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ബെയ്ത നഗരത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.
ഇസ്രായേൽ പൊലീസ് ഒരുക്കിയ കവചം മറികടന്ന് നൂറുകണക്കിന് ആളുകൾ സംഘടിച്ചിരുന്നു. ടയറുകൾ കത്തിച്ചും കല്ലെറിഞ്ഞും പ്രതിഷേധിച്ചതോടെ പൊലീസ് വെടിവെക്കുകയായിരുന്നു. അഞ്ചുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഗസ്സ ആക്രമണത്തിന് പിന്നാലെ അധിനിവേശത്തിനെതിരെ വെസ്റ്റ്ബാങ്കിൽ പ്രതിഷേധം കനത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.