​ൈശഖ്​ ജർറാഹ്​ ജൂത കുടിയേറ്റക്കാരുടെത്​; വാടകക്ക്​ താമസിക്കാം- മോഹന വാഗ്​ദാനവുമായി​​ ഇസ്രായേൽ സുപ്രീം കോടതി

ജറൂസലം: മസ്​ജിദുൽ അഖ്​സയിൽ തുടങ്ങി ഗസ്സയിലേക്കു വ്യാപിപ്പിച്ച ഇസ്രായേലി ആക്രമണത്തിന്​ കാരണമായ ഫലസ്​തീനിലെ ശൈഖ്​ ജർറാഹ്​ കുടിയൊഴിപ്പിക്കൽ കേസിൽ കബളിപ്പിക്കൽ വാഗ്​ദാനവുമായി ഇസ്രായേൽ സുപ്രീം കോടതി. കുടിയൊഴിപ്പിക്കരുതെന്നാവശ്യപ്പെട്ട്​ മസ്​ജിദുൽ അഖ്​സക്ക്​ ഒരു കിലോമീറ്റർ പരിസര​ത്തെ ​ൈശഖ്​ ജർറാഹ്​ ഗ്രാമത്തിലുള്ള ഫലസ്​തീനികൾ നൽകിയ അപ്പീൽ പരിഗണിക്കവെയാണ്​ അപ്രതീക്ഷിത വാഗ്​ദാനവുമായി കോടതി എത്തിയത്​. ഒരു കുടിയേറ്റ കമ്പനിക്ക്​ അവകാശപ്പെട്ടതാണ്​ ഭൂമിയെന്ന്​ സമ്മതിച്ചാൽ അവർക്ക്​​ വാടക നൽകി​ ഇവിടെ താമസം തുടരാമെന്നാണ്​ കോടതി നിർദേശം. ഇത്​ ഭൂമി നഷ്​ടപ്പെടുത്തുന്നതിന്​ തുല്യമായതിനാൽ അംഗീകരിക്കാനാവില്ലെന്ന്​ ഫലസ്​തീനികൾ വ്യക്​തമാക്കി.

അടുത്തിടെ ശൈഖ്​ ജർറാഹ്​ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം ഇസ്രായേൽ തകൃതിയാക്കിയത്​ കഴിഞ്ഞ റമദാനിലും അതുകഴിഞ്ഞുള്ള നാളുകളിലും സംഘർഷത്തിനും നൂറുകണക്കിന്​ പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനും കാരണമായിരുന്നു.

വിലക്ഷണമായ കോടതി നിർദേശപ്രകാരം, ശൈഖ്​ ജർറാഹിലെ ഫലസ്​തീനികൾ നിശ്​ചിത വാടക നൽകിയാൽ ഇവിടെ തുടരാൻ അനുവദിക്കും. ഭൂമിയുടെ ഉടമസ്​ഥത ജൂത കുടിയേറ്റ സംഘടനക്കാകും. തങ്ങൾ താമസിക്കുന്നത്​ മറ്റുള്ളവരുടെ ഭൂമി കൈയേറിയാണെന്ന്​ സമ്മതിക്കലാകുമെന്നതിനാൽ അംഗീകരിക്കില്ലെന്ന്​ ഫലസ്​തീനികൾ വ്യക്​തമാക്കി. ഇവരെ പുറത്താക്കാൻ കീഴ്​ക്കോടതി അനുമതി നൽകിയിരുന്നു. 70 അംഗങ്ങളു​ള്ള നാലു കുടുംബങ്ങളാണ്​ അപ്പീലുമായി കോടതി കയറിയിരുന്നത്​.

ഏറ്റവു​െമാടുവിലെ ഗസ്സ ആക്രമണത്തോടെ ലോകം ഏറ്റെടുത്ത വിഷയമാണ്​ ശൈഖ്​ ജർറാഹ്​ കുടിയൊഴിപ്പിക്കൽ. ഇവിടെനിന്ന്​ ഫലസ്​തീനികളെ പുറത്താക്കരുതെന്നും ഉത്തരവ്​ മറികടന്നാൽ യുദ്ധക്കുറ്റമായി പരിഗണിക്കുമെന്നും​ നേരത്തെ യു.എൻ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇത്​ മറികടക്കാനാണ്​ പുതിയ 'അനുരഞ്​ജന'വുമായി ഇസ്രായേൽ കോടതി തന്നെ രംഗത്തെത്തിയത്​.

ശൈഖ്​ ജർറാഹ്​ ഉൾപെടുന്ന കിഴക്കൻ ജറൂസലം 1967ലെ ആക്രമണത്തിലാണ്​ ഇസ്രായേൽ കൈവശപ്പെടുത്തുന്നത്​. തുടർന്ന്​ ഓരോ ഘട്ടത്തിലും ഫലസ്​തീനികളെ കൂട്ടമായി കുടിയൊഴിപ്പിച്ച്​ ഭൂമി ഏറ്റെടുക്കൽ തുടരുകയാണ്​. ശൈഖ്​ ജർറാഹ്​ ഏറ്റെടുത്ത്​ വലിയ നിർമാണ പദ്ധതികൾ ഇസ്രായേൽ ലക്ഷ്യമിടുന്നതായി വാർത്തകളുണ്ടായിരുന്നു.

30 വർഷത്തോളമായി ഈ വിഷയം ഇസ്രായേൽ കോടതി പരിഗണനയിലുണ്ട്​. കുടിയേറ്റ ജൂത സംഘടന തങ്ങളുടെ ഭൂമിയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ്​ കോടതി കയറിയിരുന്നത്​. 2003ൽ ഈ സംഘടന ശൈഖ്​ ജർറാഹിൽ ഭൂമി കൂട്ടമായി കൈവശപ്പെടുത്തിയിരുന്നു.

Tags:    
News Summary - Palestinians facing eviction from East Jerusalem offered deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.