നാൻസി പെലോസി വീണ്ടും യു.എസ്. ജനപ്രതിനിധി സഭ സ്പീക്കർ

വാഷിങ്ടൺ: അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കറായി മുതിർന്ന ഡെമോക്രാറ്റിക് പാർട്ടി നേതാവായ നാൻസി പെലോസി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 216 അംഗങ്ങൾ നാൻസി പെലോസിക്ക് അനുകൂലമായി വോട്ട് ചെയ്തു.

നാൻസിക്കെതിരെ മൽസരിച്ച കെവിൻ മക്കാർത്തി 209ഉം സെനറ്റർ റ്റാമി ഡക് വർത്തും പ്രതിനിധി ഹക്കീം ജെഫ്രീസും ഒാരോ വോട്ടുകൾ വീതവും നേടി. അതേസമയം, അഞ്ച് ഡെമോക്രാറ്റിക് അംഗങ്ങൾ പെലോസിക്കെതിരെ വോട്ട് ചെയ്തതായും റിപ്പോർട്ടുണ്ട്.

ആദ്യ വനിതാ സ്പീക്കറായ നാൻസി പെലോസി 17 വർഷമായി യു.എസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്. 2007 മുതൽ 2011 വരെ സ്പീക്കറായ പെലോസി, 2019 വീണ്ടും ആ പദവിയിൽ തെരഞ്ഞെടുക്കപ്പെട്ടു.

80കാരിയായ നാൻസി പെലോസി 2003 മുതൽ സഭയിലെ ഡെമോക്രാറ്റിക് കക്ഷിയുടെ നേതാവാണ്.

Tags:    
News Summary - Pelosi re-elected as US House Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.