ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ മൈക്ക് പെൻസ് പങ്കെടുക്കും

വാഷിങ്ടൺ: നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ അമേരിക്കൻ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് പങ്കെടുക്കും. ജനുവരി 20ന് നടക്കുന്ന ചടങ്ങിലേക്ക് ഇതുവരെ പെൻസിന് ഔദ്യോഗിക ക്ഷണം ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം, പെൻസ് പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ബൈഡൻ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. അധികാരകൈമാറ്റ ചടങ്ങിൽ വൈസ് പ്രസിഡന്‍റ് പങ്കെടുക്കുന്നത് വലിയ ആദരമാണെന്നും ബൈഡൻ പറഞ്ഞു.

ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ അറിയിച്ചിരുന്നു. അതേസമയം, ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതിന്‍റെ കാരണം ട്രംപ് വ്യക്തമാക്കിയിട്ടില്ല.

ട്രം​പിന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ്​ തോ​ൽ​വി അം​ഗീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച അ​നു​യാ​യി​ക​ൾ അ​മേ​രി​ക്ക​ൻ പാ​ർ​ല​മെന്‍റ്​ മ​ന്ദി​ര​മാ​യ കാ​പി​റ്റ​ൽ ഹി​ൽ ബി​ൽ​ഡി​ങ്ങി​ലേക്ക് അതിക്രമിച്ച് ക​യ​റി​യ​ിരുന്നു. നിയുക്​ത പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​​ന്‍റെ വിജയം അംഗീകരിക്കുന്നതിനായി സമ്മേളിച്ച ഇരുസഭകളുടെയും സംയുക്​ത യോഗത്തിലേക്കാണ് ആ​യി​ര​ക്ക​ണ​ക്കി​ന്​ സാ​യു​ധ അ​ക്ര​മി​ക​ൾ സു​ര​ക്ഷാ​സം​ഘ​ത്തെ മ​റി​ക​ട​ന്ന്​​ ഇ​ര​ച്ചു ക​യ​റി​യ​ത്.


Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.