വാഷിങ്ടൺ: പൂർണമായും ഫലപ്രാപ്തി ലഭിക്കണമെങ്കിൽ ഫൈസറിന്‍റെ മൂന്നാമതൊരു ഡോസ് കോവിഡ് വാക്സിൻ കൂടി ജനങ്ങൾക്ക് നൽകണമെന്ന് കമ്പനി സി.ഇ.ഒ അൽബർ ബോറുള. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെയാണ് ബൊറുളയുടെ പരാമർശം. ഒരു വർഷത്തിനകമാണ് മൂന്നാമതൊരു ഡോസ് ഫൈസർ വാക്സിൻ കൂടി നൽകേണ്ടത്.
ആറ് മാസം മുതൽ ഒരു വർഷത്തിനകം ഒരു ഡോസ് വാക്സിൻ കൂടി ജനങ്ങൾക്ക് നൽകേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ സ്ഥിരീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ എത്രകാലം കോവിഡിനെ പ്രതിരോധിക്കുമെന്നതിൽ ഇപ്പോഴും അവ്യക്തത നില നിൽക്കുകയാണ്.
ഫൈസറിന്‍റെ കോവിഡ് വാക്സിന് 91 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമായത്. നേരത്തെ ഫൈസർ വാക്സിനെടുത്ത ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.