ന്യൂയോർക്ക്: 2020ൽ തന്നെ കോവിഡ് വാക്സിൻ നൽകാമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ഫാർമ ഭീമൻമാരായ ഫിസർ. ക്ലിനിക്കൽ പരിശോധന തുടരുകയും വാക്സിന് അനുമതി ലഭിക്കുകയും ചെയ്താൽ ഇൗ വർഷം തന്നെ 40 മില്ല്യൺ ഡോസ് വാക്സിൻ യു.എസിൽ വിതരണം ചെയ്യാനാകും. മാർച്ച് 2021 ഒാടെ 100 മില്ല്യൺ ഡോസ് മരുന്ന് വിതരണം ചെയ്യാനാകുമെന്നും ഫിസർ ചീഫ് എക്സിക്യൂട്ടീവ് ആലബർട്ട് ബൗർല പറഞ്ഞു.
അതേസമയം വാക്സിൻ ഫലപ്രാപ്തി വിലയിരുത്തുന്നതിൽ കമ്പനി ഇപ്പോഴും പ്രധാന ഘട്ടത്തിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബറിൽ കോവിഡ് വാക്സിൻ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുമെന്ന് കമ്പനി നേരത്തേ വ്യക്തമാക്കിയിരുന്നു. നവംബർ മൂന്നാം വാരത്തോടെ വാക്സിെൻറ അന്തിമ അനുമതി തേടുമെന്നും കമ്പനി വ്യക്തമാക്കി.
കോവിഡിനെതിരെ ഒന്നിലധികം വാക്സിനുകൾ ഫിസർ നിർമിക്കുന്നുണ്ടെന്നാണ് നേരത്തേ പുറത്തുവന്ന വിവരം. ബയോഎൻടെക് എന്ന ജർമൻ കമ്പനിയുമായി ചേർന്നാണ് ഫിസറിെൻറ വാക്സിൻ നിർമാണം. പ്രാഥമിക പരീക്ഷണങ്ങളിൽ വാക്സിൻ ആൻറിബോഡി ഉൽപ്പാദിപ്പിക്കുന്നതിനലും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും വിജയകരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.