വാഷിങ്ടൺ: കോവിഡ് വാക്സിൻ വിതരണം ക്രിസ്മസോടെ ആരംഭിക്കാൻ കഴിയുമെന്ന് യു.എസ് മരുന്ന് നിർമാതാക്കളായ ഫൈസർ. ഡിസംബർ രണ്ടാംവാരത്തോടെ വാക്സിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ക്രിസ്മസോടെ വാക്സിൻ വിതരണം ആരംഭിക്കാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. യു.എസ് മരുന്ന് നിർമാതാക്കളായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോൻടെകും ചേർന്നാണ് വാക്സിൻ വികസിപ്പിക്കുന്നത്.
ഒരു വർഷത്തിൽ താഴെ സമയം കൊണ്ടാണ് വലിയ രീതിയിൽ ക്ലിനിക്കൽ ട്രയൽ നടത്തി വാക്സിൻ നിർമിച്ചതെന്നും ഫൈസർ വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവെപ്പാണ് ഫൈസറിൻെറ വാക്സിനിലൂടെ ഉണ്ടായിരിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കോവിഡ് വാക്സിൻ 95 ശതമാനവും വിജയകരമാണെന്ന് മരുന്ന് നിർമ്മാതാക്കളായ ഫൈസർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വാക്സിന് അനുമതിക്കായി യു.എസിലേയും യുറോപ്യൻ യൂണിയേൻറയും ഏജൻസികളെ കമ്പനി സമീപിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഇന്ത്യയിൽ ഫൈസർ വാക്സിൻ എത്തിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. -70 ഡിഗ്രി താപനിലയിൽ വേണം വാക്സിൻ സൂക്ഷിക്കാൻ, ഇതാണ് ഇന്ത്യയിൽ വാക്സിൻ എത്തിക്കുന്നതിനുള്ള പ്രധാന തടസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.