ഫൈസർ വാക്​സിൻ 91 ശതമാനം ഫലപ്രദമെന്ന്​ പഠനഫലം

വാഷിങ്ടൺ: ഫൈസർ കോവിഡ്​ വാക്​സിൻ 91 ശതമാനം ഫലപ്രദമെന്ന്​ പഠന റിപ്പോർട്ട്​. കഴിഞ്ഞ ആറ്​ മാസമായി നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​. ദക്ഷിണാഫ്രിക്കയിൽ പുതുതായി കണ്ടെത്തിയ കോവിഡ്​ വകഭേദത്തേയും വാക്​സിൻ പ്രതിരോധിക്കുന്നുണ്ടെന്നാണ്​ റിപ്പോർട്ടുകൾ.

കഴിഞ്ഞ നവംബറിൽ നടത്തിയ പഠനത്തിൽ ഫൈസർ വാക്​സിന്​ 95 ശതമാനം ഫലപ്രാപ്​തിയുണ്ടായിരുന്നു. 44,000 പേരിലാണ്​ പഠനം നടത്തിയത്​. എന്നാൽ അന്തിമ പഠന റിപ്പോർട്ടിൽ ഫലപ്രാപ്​തി 91 ശതമാനമാണ്​.

പൂർണ്ണ പഠന റിപ്പോർട്ട്​ യു.എസ്​ അധികൃതർക്ക്​ നൽകുമെന്ന്​ ഫൈസറിന്‍റെ ചീഫ്​ എക്​സിക്യൂട്ടീവ്​ ഓഫീസർ ആൽബർട്ട്​ ബോറുല പറഞ്ഞു. നിലവിൽ അടിയന്തര ഉപയോഗത്തിന്​ ഫൈസർ വാക്​സിന്​ യു.എസിൽ അനുമതിയുണ്ട്​. കൗമാരക്കാരിൽ ഫൈസർ വാക്​സിൻ 100 ശതമാനം ഫലപ്രദമാണെന്ന പഠന റിപ്പോർട്ട്​ കഴിഞ്ഞ ദിവസം പുറത്ത്​ വന്നിരുന്നു. 

Tags:    
News Summary - Pfizer's vaccine 91% effective in preventing Covid, updated trial data shows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.