ഐ.എസിനെ പിന്തുണച്ച് യു.എസിൽ ആക്രമണം നടത്താൻ പദ്ധതി; പാക് ഡോക്ടർക്ക് തടവ്

ന്യൂയോർക്ക്: ഐ.എസിനെ പിന്തുണയ്ക്കാനും യു.എസിൽ ആക്രമണം നടത്താനും ശ്രമിച്ചതിന് പാകിസ്ഥാൻ സ്വദേശിയായ ഡോക്ടർക്ക് 18 വർഷത്തെ തടവ്. 31കാരനായ മുഹമ്മദ് മസൂദിന് വെള്ളിയാഴ്ചയാണ് നീതിന്യായ വകുപ്പ് 18 വർഷത്തെ തടവ് വിധിച്ചത്. കോടതി രേഖകൾ പ്രകാരം മസൂദ് പാകിസ്ഥാനിൽ ലൈസൻസുള്ള മെഡിക്കൽ ഡോക്ടറാണ്. മുമ്പ് എച്ച്-1 ബി വിസ പ്രകാരം മിനസോട്ടയിലെ റോച്ചസ്റ്ററിലെ ഒരു മെഡിക്കൽ ക്ലിനിക്കിൽ റിസർച്ച് കോർഡിനേറ്ററായി ജോലി ചെയ്തിരുന്നു.

2020 ജനുവരിക്കും മാർച്ചിനും ഇടയിൽ, ഒരു തീവ്രവാദ സംഘടനയിൽ ചേരുന്നതിന് വിദേശയാത്ര സുഗമമാക്കാൻ മസൂദ് ഒരു എൻക്രിപ്റ്റഡ് മെസേജിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിലും അൽ-ഷാമിലും (ഐ.എസ്.ഐ.എസ്) ചേരാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് മസൂദ് ഒന്നിലധികം പ്രസ്താവനകൾ നടത്തിയിയതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. അമേരിക്കയിൽ 'ലോൺ വുൾഫ്' ഭീകരാക്രമണം നടത്താനുള്ള ആഗ്രഹവും മസൂദ് പ്രകടിപ്പിച്ചു.

2020 ഫെബ്രുവരിയിൽ, ചിക്കാഗോയിൽ നിന്ന് ജോർദാനിലെ അമ്മാനിലേക്ക് മസൂദ് ഒരു വിമാന ടിക്കറ്റ് എടുത്തിരുന്നു. അവിടെ നിന്ന് സിറിയയിലേക്ക് പോകാൻ പദ്ധതിയിട്ടു. എന്നാൽ കോവിഡ് കാരണം ജോർദാൻ അതിർത്തികൾ അടച്ചതിനാൽ മസൂദിന്റെ യാത്രാ പദ്ധതികൾ മാറി. 2020ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Plan to attack US in support of IS; Pak doctor jailed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.