വാഷിങ്ടൺ: 117 കോടി ഡോളറിന് (9908 കോടി രൂപ) ഇന്ത്യയുമായി വൻ ഹെലികോപ്ടർ കരാർ അംഗീകരിച്ച് ബൈഡൻ ഭരണകൂടം. തിങ്കളാഴ്ചയാണ് എം.എച്ച്-60 ആർ വിവിധോദ്ദേശ്യ ഹെലികോപ്ടറുകൾ കൈമാറുന്ന കരാറിന് അംഗീകാരം നൽകിയത്.
നാലു വർഷ കരാർ പൂർത്തിയാക്കി ജോ ബൈഡൻ അധികാരത്തിന് പുറത്തേക്ക് പോകുന്നതിന് ആഴ്ചകൾ മുമ്പാണ് കരാറെന്ന സവിശേഷതയുണ്ട്. ലോക്ഹീഡ് മാർട്ടിൻ കമ്പനിയാണ് പ്രധാന കരാറുകാർ. തുടർ നടപടികൾക്കായി യു.എസ് സർക്കാറിന്റെയും ലോക്ഹീഡ് കമ്പനിയുടെയും പ്രതിനിധിസംഘം ഇന്ത്യയിലെത്തും.
മസ്കിന് 4.74 ലക്ഷം കോടി ശമ്പളം; അപ്പീൽ തള്ളി
വാഷിങ്ടൺ: ടെസ്ല മേധാവി എലോൺ മസ്കിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 5600 കോടി ഡോളർ (4.74 ലക്ഷം കോടി രൂപ) വാർഷിക ശമ്പളം നൽകാനുള്ള തീരുമാനം അംഗീകരിക്കാതെ വീണ്ടും കോടതി. ഓഹരി ഉടമകളും ഡയറക്ടർമാരും അംഗീകരിച്ചിട്ടും ഇത് അനുവദിക്കാനാവാത്തത്ര ഉയർന്ന തുകയാണെന്ന് കാണിച്ചാണ് ഡെലാവർ കോടതി കമ്പനി അപ്പീൽ തള്ളിയത്. ഇതിനെതിരെ ഉയർന്ന കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ടെസ്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.