ഹാനോയ്: വൻ സാമ്പത്തിക തട്ടിപ്പ് കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് വിയറ്റ്നാമിൽ ജയിലിൽ കഴിയുന്ന റിയൽ എസ്റ്റേറ്റ് വ്യവസായി ട്രുവോങ് മൈ ലാന് ശിക്ഷ ഒഴിവാക്കാൻ വേണ്ടത് ശതകോടികൾ. രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നായ വാൻ തിൻഹ് ഫട്ടിന്റെ ഉടമയായ ട്രുവോങ് പ്രമുഖ ബാങ്കായ സായ്ഗോൺ കമേഴ്സ്യൽ ബാങ്കിൽനിന്ന് 1200 കോടി ഡോളർ (1,01,618 കോടി രൂപ) തട്ടിയെന്നാണ് കേസ്. ഇവർക്ക് വൻ ഓഹരി പങ്കാളിത്തമുള്ള ബാങ്കായിരുന്നതാണ് തട്ടിപ്പിന് അവസരമാക്കിയത്. തട്ടിപ്പ് നടത്തിയ സംഖ്യയിൽ നാലിൽ മൂന്നും തിരിച്ചടച്ചാൽ വധശിക്ഷ ജീവപര്യന്തമാക്കി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.