വാഷിങ്ടൺ: നേതൃതല കാലാവസ്ഥ ഉച്ചകോടിയിലും മുൻനിര സാമ്പത്തിക ശക്തികളുടെ ഊർജ, കാലാവസ്ഥ ഫോറത്തിലും പങ്കെടുക്കാൻ യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഏപ്രിൽ 22, 23 തീയതികളിൽ നടക്കുന്ന ഓൺലൈൻ ഉച്ചകോടിയിലാണ് മോദി പങ്കെടുക്കുക.
യു.എസ് മുഖ്യസംഘാടകരായ ആഗോള സംഗമത്തിൽ 40 ലോക നേതാക്കൾക്കാണ് ക്ഷണം. കാലാവസ്ഥാ മാറ്റം അടിയന്തരമായി അവസാനിപ്പിക്കുക വഴി ലഭ്യമാകുന്ന സാമ്പത്തിക നേട്ടങ്ങളാണ് ദ്വിദിന ഉച്ചകോടി ചർച്ച ചെയ്യുക. 2030ഓടെ കാർബൺ വിഗിരണത്തിന്‍റെ തോത് ഗണ്യമായി കുറക്കുന്നതും ചർച്ചയാകും. കോവിഡ് മഹാമാരി വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിലാണ് പരിപാടി ഓൺലൈനായത്.
ഭൗമദിനമായ ഏപ്രിൽ 22ന് തുടക്കമാകും. ആഗോള പ്രതിശീർഷ മൊത്ത ഉൽപാദനത്തിലും കാർബൺ വിഗിരണത്തിലും 80 ശതമാനം പങ്കാളിത്തമുള്ള 17 മുൻനിര രാജ്യങ്ങൾ പങ്കെടുക്കുന്നുവെന്നതാണ് പ്രധാന സവിശേഷത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.