ബെയ്ജിങ്: 23 നഴ്സറി കുട്ടികൾക്ക് വിഷം നൽകിയ സംഭവത്തിൽ ചൈനയിൽ ടീച്ചറെ വധശിക്ഷക്ക് വിധിച്ചു. വിഷം നൽകെപ്പട്ട കുട്ടികളിൽ ഒരാൾ മരിച്ചിരുന്നു. ജിയാേവാ നഗരത്തിൽ 2019 മാർച്ച് 27നാണ് സംഭവം.
വാങ് യുൻ എന്ന അധ്യാപികക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രഭാതഭക്ഷണം കഴിഞ്ഞയുടനെ കിൻറർഗാർട്ടനിലെ കുട്ടികളെ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരു കുട്ടി പത്തു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞശേഷം ജനുവരിയിലാണ് മരിച്ചത്്. സഹപ്രവർത്തകയോടുള്ള വിരോധത്തിെൻറ പേരിൽ കുട്ടികളുടെ ഭക്ഷണത്തിൽ സോഡിയം ൈനട്രേറ്റ് കലർത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അധ്യാപികയുടെ പ്രവൃത്തി നീചവും നിന്ദ്യവുമാണെന്ന് കോടതി വിലയിരുത്തി.
മാംസം പാകപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന സോഡിയം നൈട്രേറ്റ് അമിത അളവിലായാൽ അപകടകരമായ വിഷമായി മാറും. വാങ് യുൻ നേരേത്തയും ഇത്തരം പ്രവൃത്തികൾ ചെയ്തിട്ടുള്ളതായും കോടതി ചൂണ്ടിക്കാട്ടി. ഒാൺലൈൻ വഴി സോഡിയം നൈട്രേറ്റ് വാങ്ങുകയും ഭർത്താവിന് നൽകുകയും ചെയ്തിരുന്നു. ഭർത്താവ് പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.