വാഴ്സ: ബെലറൂസ് അതിർത്തി വഴി പോളണ്ടിലേക്കും യൂറോപിന്‍റെ മറ്റു ഭാഗങ്ങളിലേക്കുമുള്ള അഭയാർഥി പ്രവാഹം തടയാൻ നടപടികൾ കഠിനമാക്കി പോളണ്ട്. ടോകിയോ ഒളിമ്പിക്സിൽ മത്സരത്തിന് തൊട്ടുമുമ്പ് വിലക്കിയതിനെ തുടർന്ന് ബെലറൂസ് താരം ക്രിസ്റ്റീന സിമാനൂസ്കയ പോളണ്ടിൽ അഭയം തേടിയതുമായി ബന്ധപ്പെട്ട് തുടങ്ങിയ നയതന്ത്ര സംഘർഷമാണ് അതിർത്തി കൊട്ടിയടക്കുന്നതിൽ കലാശിച്ചത്. യൂറോപ്യൻ യൂനിയനെയും പോളണ്ടിനെയും സമ്മർദത്തിലാക്കാൻ അഭയാർഥികളെ ബെലറൂസ് തുറന്നുവിടുകയാണെന്നാണ് പോളണ്ട് ആരോപണം.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ബെലറൂസ് അതിർത്തി വഴി 133 പേർ പോളണ്ടിലെത്തിയിരുന്നു. കഴിഞ്ഞ വർഷം മൊത്തത്തിൽ 122 പേർ അതിർത്തി കടന്നിടത്താണ് രണ്ടു ദിവസത്തിനിടെ ഇത്രയും പേർ എത്തിയത്. ഇത് സംഘട്ടനത്തിന്‍റെ വഴി തുറക്കലാണെന്ന് പോളണ്ട് പറയുന്നു. സമാനമായി ലിത്വാനിയയിലേക്കും അഭയാർഥികളുടെ ഒഴുക്കുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ, അതിർത്തിയിൽ അഭയാർഥി പ്രശ്നം കത്തിക്കുകയാണ് പോളണ്ടും ലിത്വാനിയയുമെന്നാണ് ബെലറൂസ് പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോയുടെ ആരോപണം.
പ്രശ്നം കൂടുതൽ കലുഷിതമായ സാഹചര്യത്തിൽ യൂറോപ്യൻ യൂനിയൻ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.