ലണ്ടൻ: ദുരൂഹത വിടാതെ പിന്തുടരുന്ന പാരിസ് വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെ മരണത്തിൽ പങ്ക് അന്വേഷിക്കാൻ മുൻ ഭർത്താവ് ചാൾസ് രാജകുമാരനെ ചോദ്യം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. തന്നെ വധിക്കാൻ ചാൾസ് രാജകുമാരൻ പദ്ധതിയിടുന്നതായി ഡയാന എഴുതിവെച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യലെന്ന് സ്കോട്ലൻഡ് യാഡ് മുൻ മേധാവി ലോഡ് സ്റ്റീവൻസ് പറയുന്നു. െസന്റ് ജെയിംസ് കൊട്ടാരത്തിൽ അതി രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യൽ.
വാഹനത്തിന്റെ ബ്രേക് നഷ്ടമായി തലക്ക് പരിക്കേറ്റ് താൻ മരിക്കുമെന്നും അതുവഴി ചാൾസിന് ടിഗ്ഗി ലെഗ് ബൂർകിനെ വിവാഹം ചെയ്യാനാകുമെന്നുമായിരുന്നു ഡയാനയുടെ കത്തിലെ ഉള്ളടക്കം. ഡയാനക്കു ശേഷം വിവാഹം കഴിച്ച കാമില പാർകറുമായുള്ള ബന്ധത്തെ പോലും ഗൗരവത്തോടെയല്ല ചാൾസ് കണ്ടിരുന്നതെന്നും കത്തിൽ കുറ്റപ്പെടുത്തിയിരുന്നു. മരണത്തിന് രണ്ട് വർഷം മുമ്പ് ഈ കത്ത് എന്തിനുവേണ്ടിയാണ് ഏഴുതിയതെന്ന് മനസ്സിലായിരുന്നില്ലെന്ന് സ്റ്റീവൻസ് പറയുന്നു.
കാമുകൻ ദോദി അൽഫയാദും ഡ്രൈവർ ഹെന്റി പോളുമൊത്ത് മേഴ്സിഡസ് കാറിൽ സഞ്ചരിക്കവെ പാരിസിലാണ് ഇവരുടെ വാഹനം അപകടത്തിൽ പെടുന്നത്. ടണലിൽ നിയന്ത്രണം വിട്ട ഇടിച്ചുതകരുകയായിരുന്നു.
ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ് ദുരന്തം വരുത്തിയെന്നായിരുന്നു വർഷങ്ങൾ നീണ്ട അന്വേഷണത്തിലെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.