വാഷിങ്ടൺ: അമേരിക്കയിലെ ബ്രൂക്ലിനിലെ ഹൈസ്കൂളിൽ വെടിവെപ്പ് നടത്തുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ന്യൂയോർക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂളിലെ വിദ്യാർഥിയാണെന്ന് അവകാശപ്പെടുന്ന ആളാണ് ഭീഷണി സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വെടിവെപ്പിന്‍റെ ദൃശ്യങ്ങൾ തത്സമയം ഇൻസ്റ്റാഗ്രാമിൽ സംപ്രേക്ഷണം ചെയ്യുമെന്നും പോസ്റ്റിൽ പറയുന്നുണ്ട്. വെടിവെപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നതിനെ കുറിച്ചുള്ള വിശദമായ കുറിപ്പും പോസ്റ്റിലുണ്ട്.
ക്ലാസ് മുറികളിലും ഇടനാഴികളിലും വെടിവെപ്പ് നടത്തുമെന്നും കുറഞ്ഞത് 30 പേരെയെങ്കിലും കൊല്ലുകയാണ് ലക്ഷ്യമെന്നും പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ ദിവസം മറ്റൊരു സ്കൂളിലെ ജീവനക്കാരനും സമാനരീതിയിൽ വെടിവെപ്പ് നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയതായി ന്യൂയോർക്ക് പൊലീസ് വ്യക്തമാക്കി.
ടെക്‌സാസിലെ റോബ് എലിമെന്‍ററി സ്കൂളിൽ വെടിവെപ്പ് നടന്ന് ഒരാഴ്ചക്ക് ശേഷമാണ് പുതിയ ആക്രമണ ഭീഷണികൾ ഉയരുന്നത്. 18കാരനായ സാൽവഡോർ റാമോസ് നടത്തിയ വെടിവെപ്പിൽ 19 വിദ്യാർഥികൾ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം ന്യൂയോർക്ക് സിറ്റിയിലെയും ലോങ് ഐലൻഡിലെയും സ്‌കൂളുകളെ ലക്ഷ്യമിട്ട് നിരവധി ഭീഷണികൾ ഉണ്ടായതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.