വത്തിക്കാൻ സിറ്റി: അഫ്ഗാൻ അഭയാർഥികളെ സ്വീകരിക്കാൻ വിവിധ രാജ്യങ്ങൾ തയാറാകണമെന്നും അവർക്കായി പ്രാർഥിക്കുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ. അഫ്ഗാനിലെ യുവതലമുറക്ക് വിദ്യാഭ്യാസം നൽകൽ അനിവാര്യമാണെന്നും താലിബാെൻറ മുൻ ഭരണകാലത്തെ നിയന്ത്രണങ്ങളെ കുറിച്ച് പരാമർശിച്ച് മാർപാപ്പ വ്യക്തമാക്കി.
സെൻറ്പീറ്റേഴ്സ് ബർഗിൽ പ്രാർഥനക്കിടെ വിശ്വാസികളെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. അഭയാർഥികളെയും കുടിയേറ്റക്കാരെയും പിന്തുണക്കുന്ന വ്യക്തിയാണ് പോപ്. താലിബാൻ ഭരണം പിടിച്ചതോടെ അഫ്ഗാനിൽ നിന്ന് പലായനം ചെയ്ത ആയിരങ്ങളെ ഖത്തർ, തുർക്കി, ഇറ്റലി, ജർമനി രാജ്യങ്ങൾ സ്വീകരിച്ചിരുന്നു. കുറെ പേർ പാകിസ്താനിലുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.