വെല്ലിങ്ടൻ: ന്യൂസിലൻഡിലെ പ്രശസ്ത ബോഡി ബിൽഡറും ഫിറ്റ്‌നസ് ഇൻഫ്ലുവൻസറുമായ റെയ്ചൽ ചെയ്സ്(41) അന്തരിച്ചു. റെയ്ചലിന് ഫെയ്സ്ബുക്കിൽ 14 ലക്ഷത്തോളം ഫോളവേഴ്സ് ഉണ്ടായിരുന്നു. ഇവർ, നിരവധി ഫിറ്റ്നസ് വിഡിയോകളിലൂടെയും പ്രചോദനപരമായ പോസ്റ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിൽ താരമാണ്. മകളാണ് റെയ്ചലിന്റെ വിയോഗ വിവരം പുറത്തറിയിച്ചത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് ന്യൂസീലൻഡ് പൊലീസ് അറിയിച്ചു.
അമ്മയുടെ സ്നേഹം ഒരിക്കലും മങ്ങില്ല, വല്ലാതെ മിസ് ചെയ്യും’ എന്ന് റെയ്ചലിന്റെ മൂത്ത മകൾ അന്ന ചെയ്സ് പറഞ്ഞു. 2015 ഫെബ്രുവരിയിലാണ് ക്രിസ് ചെയ്സ് എന്ന വ്യക്തിയുമായുള്ള വിവാഹം ജീവിതം റെയ്ചൽ അവസാനിപ്പിച്ചത്.
ക്രിസ് പിന്നീട് ലഹരിക്കടത്തിൽ പിടിയിലാവുകയും 10 വർഷത്തോളം ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. റെയ്ചൽ ചെറുപ്പത്തിൽ തന്നെ ബോഡി ബിൽഡിങ് രംഗത്ത് സജീവമായിരുന്നു. രാജ്യത്ത് നടന്ന നിരവധി മത്സരങ്ങളിൽ വിജയിച്ചിട്ടുമുണ്ട്.
2011ൽ, ലാസ് വേഗാസിൽ നടന്ന ഒളിംപ്യ ബോഡി ബിൽഡിങ് മത്സരത്തിൽ പങ്കെടുത്ത ന്യൂസിലൻഡിൽ നിന്നുള്ള ആദ്യ വനിതയായിരുന്നു റെയ്ചൽ ചെയ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.