ഊഷ്മള ഹസ്തദാനത്തിനു ശേഷം മോദിക്ക് ഹൃദ്യമായ സല്യൂട്ട് നൽകി ബൈഡൻ -ശ്രദ്ധേയം ജി20 വേദിയിലെ ചിത്രം

ന്യൂഡൽഹി: ബാലിയിൽ നടന്ന ജി20 ഉച്ചകോടിയിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിക്ക് നൽകിയ ഹൃദ്യമായ ഒരു സല്യൂട്ട് ആണിപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ബാലിയിലെ മാൻഗ്രോവ് ഫോറസ്റ്റ് സന്ദർശനത്തിനിടെയായിരുന്നു ബൈഡൻ മോദിയെ അഭിവാദ്യം ചെയ്തത്.

കഴിഞ്ഞ ദിവസം ഉച്ചകോടിയിൽ അവരവർക്കായി സജ്ജീകരിച്ച ഇരിപ്പിടങ്ങളിൽ എത്തുന്നതിനു മുമ്പ് ബൈഡൻ മോദിയുടെ അടുത്തെത്തി ഊഷ്മളമായൊരു ​ഹസ്തദാനം നൽകിയിരുന്നു. അതിനു പിന്നാലെയാണ് ബൈഡന്റെ സല്യൂട്ടും ചർച്ചയാകുന്നത്. ഹസ്തദാനം നൽകാനെത്തിയ ബൈഡനെ മോദി ആദ്യം കാണുന്നില്ല. പിന്നീട് അദ്ദേഹത്തിനു നേരെ തിരിഞ്ഞ് ആലിംഗനം ചെയ്യുന്നുമുണ്ട്. പ്രസിഡന്റ് തന്റെ സീറ്റിലിരിക്കാൻ പോകുമ്പോൾ മോദി അദ്ദേഹത്തിന് പുഞ്ചിരി സമ്മാനിക്കുകയും ചെയ്തു.

കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് മോദിയും ലോകനേതാക്കളും മാൻഗ്രോവ് വൃക്ഷത്തൈ നട്ടത്. ഇതിന്റെ ചിത്രങ്ങൾ മോദി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യക്കെതിരായ നിലപാട് സ്വീകരിക്കാൻ ഇന്ത്യ വിസമ്മതിച്ച സാഹചര്യം കൂടി കണക്കിലെടുത്തു കൂടി വേണം ഇരുരാജ്യങ്ങളിലെയും സ്നേഹപ്രകടനം വിലയിരുത്താൻ. യുക്രെയ്ൻ വിഷയത്തിൽ വെടിനിർത്തൽ വേണമെന്നും നയതന്ത്രപരിഹാരം വേണമെന്നും ആവശ്യപ്പെട്ട ഇന്ത്യ ഇരു രാജ്യങ്ങളിൽ ഒന്നിനൊപ്പം നിൽക്കാൻ വിസമ്മതിക്കുകയായിരുന്നു.

Tags:    
News Summary - President Biden's salute to PM Modi at G20, day after warm handshake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.