വാഷിങ്ടൺ: ജനാധിപത്യം അതിജീവിച്ചുവെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. പ്രസിഡൻറായി സ്ഥാനമേറ്റ ശേഷം നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ ഇങ്ങനെ പറഞ്ഞത്. സത്യത്തിനു വേണ്ടി നിലകൊള്ളാനും നുണകളെ പരാജയപ്പെടുത്താനും അദ്ദേഹം അമേരിക്കൻ ജനതയോട് അഭ്യർഥിച്ചു.
മുൻ പ്രസിഡൻറ് ട്രംപിെൻറ കാലത്തെ യു.എസും ആഗോള രാജ്യങ്ങളുമായുള്ള മോശമായ ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത് അമേരിക്കയുടെ ദിനമാണെന്നും ജനാധിപത്യം വിജയം കണ്ടുവെന്നും ട്രംപിനെ പരോക്ഷമായി പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
ഐക്യമുണ്ടെങ്കിൽ നമുക്ക് വലിയ കാര്യങ്ങൾ ചെയ്യാനാകും. ഐക്യത്തോടെ മുന്നോട്ടുപോവുക എന്നതാണ് മുന്നിലെ വഴി. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡൻറായിരിക്കും താൻ. തനിക്ക് വോട്ട് ചെയ്തവർക്കും അല്ലാത്തവർക്കും നന്ദി പറയുന്നുവെന്നും ബൈഡൻ പറഞ്ഞു.
സത്യപ്രതിജ്ഞക്കുശേഷം 21 മിനിറ്റാണ് അദ്ദേഹം സംസാരിച്ചത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.