ലണ്ടൻ: വെള്ളിയാഴ്ച അന്തരിച്ച ഫിലിപ് രാജകുമാരെൻറ സംസ്കാര ചടങ്ങുകൾ 17ന് വിൻസർ കാസിൽ ഗ്രൗണ്ടിലുള്ള സെൻറ് ജോർജ് ചാപ്പലിൽ നടക്കും. പ്രത്യേകം തയാറാക്കിയ ലാൻഡ് റോവർ വാഹനത്തിൽ അദ്ദേഹത്തിെൻറ ഭൗതികദേഹം പള്ളിയിലേക്ക് എത്തിക്കും.
ബ്രിട്ടീഷ് പട്ടാളത്തിെൻറ ഭാഗമായ ഗ്രനേഡിയൻ ഗാർഡ് അവതരിപ്പിക്കുന്ന എട്ട് മിനിറ്റ് ബാൻഡ് മേളം അരങ്ങേറും. എലിസബത്ത് രാജ്ഞിയും പരിവാരങ്ങളും പ്രത്യേക വാഹനത്തിൽ പള്ളിയിലെത്തും. വൻ സൈനിക വ്യൂഹവും അകമ്പടി സേവിക്കും. കോവിഡ് നിയന്ത്രണങ്ങൾ പ്രകാരം 30 പേർക്കാണ് ബ്രിട്ടനിൽ സംസ്കാര ചടങ്ങുകൾക്ക് പെങ്കടുക്കാനാവുക. രാജകുടുംബത്തിന് പ്രത്യേക ഇളവുകൾക്ക് സാധ്യതയുണ്ട്.
സംസ്കാര ചടങ്ങുകളിലേക്ക് ആരെയൊക്കെ ക്ഷണിച്ചിട്ടുണ്ടെന്ന് ഇനിയും വ്യക്തമായിട്ടില്ല. ചടങ്ങുകളിൽനിന്ന് വൻ ജനസഞ്ചയത്തെ ഒഴിവാക്കുന്നതിനുള്ള പദ്ധതികളും അധികൃതർ ആവിഷ്കരിച്ചിട്ടുണ്ട്.
അതേസമയം, രാജകുമാരനോടുള്ള ആദരസൂചകമായി വെസ്റ്റ്മിൻസ്റ്റർ ആബിയിലെ പള്ളിമണികൾ 99 തവണ മുഴങ്ങി. ദുഃഖസൂചകമായി ലണ്ടനിലും എഡിൻബറയിലുമുൾപ്പെടെ 41 വീതം ആചാരവെടികളും. എട്ട് ദിവസത്തെ ദുഃഖാചരണത്തിലാണ് രാജ്യം. കോവിഡ് കാലത്തു ജനക്കൂട്ടമൊഴിവാക്കാൻ കൊട്ടാരത്തിനുമുന്നിൽ പൂക്കൾ വെക്കുന്നതിനു പകരം ജീവകാരുണ്യത്തിനായി പണം സംഭാവന ചെയ്യണമെന്നു ബക്കിങ്ഹാം കൊട്ടാരം ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
ഫിലിപ് രാജകുമാരന് ആദരമർപ്പിച്ച് പാർലമെൻറ് ജനസഭയുടെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.