ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസായിരുന്നു. ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ വിൻഡ്സർ കാസ്റ്റിലിൽവെച്ചാണ് അന്ത്യം.

ഫിലിപ്പ് രാജകുമാരന്‍റെ മരണവാർത്ത എലിസബത്ത് രാജ്ഞിക്ക് വേണ്ടി ബക്കിങ്ഹാം കൊട്ടാരമാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. 'ഡ്യൂക്ക് ഒാഫ് എഡിൻബർഗ്' എന്നാണ് ഫിലിപ്പ് രാജകുമാരനെ വിശേഷിപ്പിക്കുന്നത്.


1921 ജൂൺ 10ന് ഗ്രീക്ക് ഐലൻഡിലെ കോർഫുവിലാണ് ഫിലിപ്പ് രാജകുമാരന്‍റെ ജനനം. ഹെല്ലനീസ് രാജാവ് ജോർജ് ഒന്നാമന്‍റെ ഇളയ മകനായ പ്രിൻസ് ആൻഡ്രു (ഗ്രീസ്-ഡെൻമാർക്) ആണ് ഫിലിപ്പ് രാജകുമാരന്‍റെ പിതാവ്. ലൂയിസ് മൗണ്ട് ബാറ്റൻ പ്രഭുവിന്‍റെ മകളും വിക്ടോറിയ രാജ്ഞിയുടെ ചെറുമകളുമായ ആലീസ് രാജകുമാരിയാണ് മാതാവ്.

എലിസബത്തും ഫിലിപ്പും വിവാഹവേളയിൽ

1947ലാണ് എലിസബത്ത് രാജ്ഞിയും നാവികസേന ഉദ്യോഗസ്ഥനായ ഫിലിപ്പ് രാജകുമാരനും തമ്മിലുള്ള വിവാഹം. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും 1961, 1983, 1997 വർഷങ്ങളിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. 2017ൽ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഫിലിപ്പ് രാജകുമാരൻ വിരമിച്ചു.

ഫിലിപ്പ് രാജകുമാരനും എലിസബത്ത് രാജ്ഞിയും 

എലിസബത്ത്-ഫിലിപ്പ് ദമ്പതികൾക്ക് ചാൾസ് രാജകുമാരൻ, അന്നാ രാജകുമാരി, ആൻഡ്രു രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ എന്നീ നാല് മക്കളും എട്ട് പേരക്കുട്ടികളും 10 പേരക്കുട്ടികളുടെ മക്കളും ഉണ്ട്.

Tags:    
News Summary - Prince Philip has died aged 99

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.