ക്ഷേത്രത്തിലെ ചുവരിൽ ഖാലിസ്ഥാൻ അനുകൂല പോസ്റ്റർ; കാനഡയിൽ ഒരാൾ അറസ്റ്റിൽ

കാനഡ: ഖാലിസ്ഥാൻ അനുകൂലികൾ ക്ഷേത്രത്തിലെ ചുവരുകളിൽ ചിത്രം വരച്ച സംഭവത്തിൽ കനേഡിയൻ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 12-നാണ് അറസ്റ്റിനാധാരമായ സംഭവം നടക്കുന്നത്. ഖാലിസ്ഥാൻ അനുകൂല ചിത്രങ്ങൾ വരച്ചും ഇന്ത്യാ വിരുദ്ധ പോസ്റ്ററുകൾ പതിച്ചും ക്ഷേത്രങ്ങൾ അശുദ്ധമാക്കിയതിന് ശേഷം കനേഡിയൻ പൊലീസ് ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന ആദ്യ അറസ്റ്റാണിത്. കൂടുതൽ അന്വേഷണം തുടരുകയാണ്.

ആഗസ്റ്റ് 12 ന്, സറേയിലെ ലക്ഷ്മി നാരായൺ മന്ദിറിന്റെ മുൻ ഗേറ്റിലും  വാതിലുകളിലും മറ്റുമാണ് പോസ്റ്ററുകൾ ഒട്ടിച്ചത്. മുൻവശത്തെ ഗേറ്റിലെ പോസ്റ്ററിൽ ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുടെയും ടൊറന്റോയിലെയും വാൻകൂവറിലെയും കോൺസൽ ജനറൽമാരുടെയും ഫോട്ടോഗ്രാഫുകളുടെയും പേരുകൾക്ക് കീഴിൽ വാണ്ടഡ് എന്നും എഴുതിയിട്ടുണ്ടായിരുന്നു.

ജൂൺ 18 ന് ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയുടെ പങ്ക് അന്വേഷിക്കാൻ കാനഡയോട് ആവശ്യപ്പെടുന്ന രണ്ടാമത്തെ പോസ്റ്റർ പിൻവാതിലുകളിൽ ഒട്ടിച്ചിരുന്നു.

നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യൻ സർക്കാരാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സെപ്റ്റംബർ 18-ന് ആരോപിച്ചതിനെത്തുടർന്ന് ന്യൂഡൽഹിയും ഒട്ടാവയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 2020-ലാണ് നിജ്ജാറിനെ തീവ്രവാദിയായി ഇന്ത്യ പ്രഖ്യാപിച്ചത്.

Tags:    
News Summary - Pro-Khalistan poster on temple wall; A man was arrested in Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.