കാഠ്മണ്ഡു: ഭരണഘടനാനുസൃത രാജഭരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ വൻ റാലി. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജ്യത്ത്, രാജഭരണം തിരിച്ചുകൊണ്ടുവരണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയുടെ നേതൃത്വത്തിൽ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന റാലിയിൽ ആയിരങ്ങൾ അണിനിരന്നു. സർക്കാറിനും ഫെഡറൽ സംവിധാനത്തിനുമെതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാർ പരമ്പരാഗത സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചാണ് റാലിയിൽ അണിനിരന്നത്.
അധികാരത്തിലിരിക്കുന്ന കമ്യൂണിസ്റ്റ് സർക്കാർ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയമാണെന്നും ഹിന്ദു രാഷ്ട്രം സ്ഥാപിച്ച് രാജഭരണം പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.