കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷം ഇൗ പ്രതിസന്ധി മുൻക്കൂട്ടി പ്രവചിച്ചിരുന്നുവെന്ന് വ്യക്തമാക്കി നിരവധിപേർ രംഗത്തെത്തിയിരുന്നു. അത്തരത്തിൽ ഒരു മനശാസ്ത്രജ്ഞയുടെ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കോവിഡ് മഹാമാരിയെക്കുറിച്ച് 2018ൽ മുന്നറിയിപ്പ് നൽകിയിരുന്നതായി വെളിപ്പെടുത്തുക മാത്രമല്ല, പുതിയ പ്രവചനങ്ങളും അവർ നടത്തുന്നുണ്ട്.
കോവിഡ് മഹാമാരി ആരംഭിക്കുന്നതിന് രണ്ടു വർഷം മുമ്പുതന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് റോക്സാൻ ഫർണിവലിെൻറ അവകാശവാദം.
വരും വർഷങ്ങളിൽ ഒരു ലോകമഹായുദ്ധത്തെക്കുറിച്ചും മറ്റൊരു കോവിഡ് തരംഗത്തെക്കുറിച്ചും മുന്നറിയിപ്പ് നൽകുകയും ചെയ്തു ഇൗ 35 കാരി. എല്ലാവർക്കും നല്ലതുമാത്രം സംഭവിക്കുന്ന മാസങ്ങളെക്കുറിച്ചും അവർ പ്രവചനം നടത്തി.
2022ലും 2023ലും അവധിക്കാലം മുൻക്കൂട്ടി ബുക്ക് ചെയ്യരുതെന്നാണ് റോക്സാെൻറ മുന്നറിയിപ്പ്.
പ്രിൻസ് ഹാരിക്കും മേഗൻ മാർക്കിളിനും മറ്റൊരു കുഞ്ഞ് ജനിക്കുമെന്നും പ്രിൻസ് വില്ല്യം സിംഹാസനം ഏറ്റെടുക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ യു.കെ പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ തന്നെ തെരഞ്ഞെടുക്കപ്പെടുമെന്നും പ്രവചിച്ചതായി അവർ പറയുന്നു.
പകർച്ചവ്യാധിയെ സംബന്ധിച്ച്, മാസ്ക് ധരിച്ച എല്ലാവരെയും താൻ കാണുന്നുണ്ടെന്നായിരുന്നു പ്രതികരണം.
'2022ലും 2023ലും ഞാൻ അവധി ദിവസങ്ങൾ ബുക്ക് ചെയ്യില്ല. ഡിസംബറിൽ മറ്റൊരു കോവിഡ് തരംഗം വരുന്നതായി കാണുന്നു. ഭാവിയിൽ മറ്റൊരു ലോക്ഡൗൺ ഉണ്ടാകില്ല. പക്ഷേ തുടർച്ചയായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും' -റോക്സാൻ പറയുന്നു. വരും വർഷങ്ങളിൽ കലാപവും ആഭ്യന്തര അസ്വസ്ഥതകളും ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തേ നികോളാസ് ഒാജുല എന്നയാളുടെ പ്രവചനങ്ങൾ നെറ്റിസൺസ് ഏറ്റെടുത്തിരുന്നു. 2019െൻറ തുടക്കത്തിൽ ഇൗ വർഷം മുതൽ കഠിനമായിരിക്കുമെന്നും ചൈനയിലും ക്യൂബയിലും ഭൂകമ്പമുണ്ടാകുമെന്നും പാരിസിലെ നോത്രേ ദാം പള്ളിയിൽ തീപിടിത്തമുണ്ടാകുമെന്നുമായിരുന്നു അദ്ദേഹത്തിെൻറ പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.