ഓട്ടവ: കാനഡയിൽ ഇന്ത്യൻ വംശജനായ ഗുണ്ടത്തലവൻ വെടിയേറ്റ് മരിച്ചു. പഞ്ചാബിൽ നിന്നുള്ള കനേഡിയൽ പൊലീസ് അതീവ അപകടകാരിയായ ഗുണ്ടകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ അമർപ്രീത് സംറ (28)ആണ് വെടിയേറ്റ് മരിച്ചത്.
വാൻകൂവർ നഗരത്തിൽ വിവാഹ പരിപാടിക്കിടെ അജ്ഞാതരായ സംഘം അമർപ്രീതിനെതിരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അമർപ്രീതിന്റെ സഹോദരൻ രവിന്ദറും ഗുണ്ടാനേതാവാണ്. ഇരുവരും വിവാഹത്തിന് എത്തിയതായിരുന്നു.
അജ്ഞാതരായ സംഘം വിവാഹം നടന്ന ഹാളിലെത്തി സംഗീത പരിപാടി നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിവാഹത്തിൽ പങ്കെടുത്ത ആളുകൾ പറഞ്ഞു. സംഭവം നടക്കുമ്പോൾ 60 ഓളം പേരാണ് ഉണ്ടായിരുന്നത്.
വെടിയേറ്റയുടൻ നിലത്തു വീണ അമർപ്രീതിന് സ്ഥലത്തുണ്ടായിരുന്ന പട്രോൾ ഓഫിസർമാർ സി.പി.ആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണിതെന്നും അമർപ്രീതിനെ ലക്ഷ്യം വെച്ച് ആക്രമികൾ വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് പൊലീസ് കരുതുന്നത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.