യുക്രെയ്നെതിരായ റഷ്യൻ അധിനവേശത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് റഷ്യൻ ചെസ് ഇതിഹാസം ഗാരി കാസ്പറോവ്. റഷ്യൻ പ്രസിഡന്‍റ് വ്ലദിമിർ പുടിനെ നിശിതമായ ഭാഷയിലാണ് കാസപറോവ് കടന്നാക്രമിച്ചത്. നുണ പറയുന്ന കാര്യത്തിൽ പുടിന് വളരെ നീണ്ട റെക്കോഡാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
'പുടിന്‍റെ പ്രധാന സ്വഭാവം തന്നെ നുണ പറയുക എന്നതാണ്. തന്‍റെ നേട്ടത്തിന് വേണ്ടി പിന്നെയും പിന്നെയും അദ്ദേഹം നുണ പറയും. യുക്രെയ്നെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി പുടിൻ ഒരിക്കലും അംഗീകരിച്ചിട്ടില്ല. കുറേക്കാലങ്ങളായി യുക്രെയ്ന്‍റെ അസ്തിത്വം തന്നെ നിഷേധിക്കുക എന്നതായിരുന്നു റഷ്യയുടെ അജണ്ട.'- കാസ്പറോവ് പറഞ്ഞു.
പുടിന്‍റെ നീക്കങ്ങളെ തിരിച്ചറിയുന്നതിൽ വൈകിപ്പോയതിന് പാശ്ചാത്യ രാജ്യങ്ങളേയും അദ്ദേഹം കുറ്റപ്പെടുത്തി.
'2007ൽ മ്യൂണികിൽ വെച്ച് നടന്ന സെക്യൂരിറ്റി കോൺഫറൻസിൽ ലോകരാജ്യങ്ങളുടെ സ്വാധീനത്തെക്കുറിച്ച് പുടിൻ എടുത്തുപറഞ്ഞിരുന്നു. മുൻപുണ്ടായിരുന്നതുപോലെ ലോകം രണ്ടായി വിഭജിക്കപ്പെടണമെന്നും ചെറിയ രാജ്യങ്ങൾ എങ്ങനെ പെരുമാറണമെന്ന് വലിയ രാജ്യങ്ങൾ തീരുമാനിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം.'- കാസ്പറോവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.