യുദ്ധം മാനവികതക്ക് എതിര്; സെലൻസ്കി ധീരൻ, ബൈഡൻ ചെണ്ട -ഡൊണാൾഡ് ട്രംപ്

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ അമേരിക്കൻ നിലപാടിനെ നിശിതമായി വിമർശിച്ച് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ കണക്കറ്റ് പരിഹസിച്ചുകൊണ്ടാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

റഷ്യന്‍ ആക്രമണത്തില്‍ തന്റെ മുൻ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ ട്രംപ് ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് പുടിനെതിരെ രംഗത്ത് വരാന്‍ മടിക്കുന്ന ബൈഡന്‍ ഭരണകൂടത്തെ ട്രംപ് വിമര്‍ശിക്കുകയും ചെയ്തു. റഷ്യന്‍ ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തിയ ട്രംപ് ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും താനായിരുന്നു പ്രസിഡന്റ് എങ്കില്‍ ഇത്തരമൊരു ആക്രമണം നടക്കില്ലായിരുന്നുവെന്നും പറഞ്ഞു. നേരത്തേ പുടിന് അനുകൂലമായ സമീപനമാണ് ട്രംപ് സ്വീകരിച്ചിരുന്നത്. തനിക്ക് പുടിനെ നന്നായി അറിയാമെന്നും അടുത്ത സുഹൃത്താണ് എന്നുമായിരുന്നു പരാമർശം. എന്നാൽ, ബൈഡനെ പുടിൻ തന്റെ ചെണ്ടയാക്കി മാറ്റി എന്നാണ് ട്രംപിന്റെ പുതിയ ആരോപണം.

യുക്രെയ്നെ ആക്രമിക്കാനുള്ള സാഹചര്യം ഉണ്ടാകരുതായിരുന്നു. ഈ വിഷയത്തില്‍ ബൈഡനെ പുടിന്‍ ചെണ്ടയാക്കി മാറ്റി. യുക്രെയ്ന്‍ പ്രസിഡന്റ് ​വൊളോദിമിര്‍ സെലന്‍സ്‌കിയെ ധീരനെന്ന് വിളിച്ചാണ് ട്രംപ് പുകഴ്ത്തിയത്. റഷ്യ നടത്തുന്നത് മാനവികതക്ക് നേരെയുള്ള അതിക്രമമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഫ്‌ളോറിഡയില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - 'Putin Playing Biden Like a Drum': Trump Slams War In Ukraine, Says 'World in Danger With Weak US Prez'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.