യുക്രെയ്ൻ പ്രതിസന്ധി; ഖത്തർ അമീറിന് പുടി​ന്റെ കത്ത്

യുക്രെയ്ൻ പ്രതിസന്ധി മൂർച്ഛിച്ചു നിൽക്കെ ഖത്തർ ഭരണാധികാരിക്ക് കത്തെഴുതി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുള്ള എഴുത്താണ് റഷ്യൻ പ്രസിഡന്റിൽനിന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിക്ക് ലഭിച്ചതെന്ന് ഖത്തർ ഔദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു.

റഷ്യൻ ഊർജകാര്യ മന്ത്രി നിക്കോളായ് ഷൽഗിനോവ് വഴിയാണ് എഴുത്ത് എത്തിയത്. ഇദ്ദേഹം ഒരു പരിപാടിയിൽ സംബന്ധിക്കാനായി ദോഹയിൽ എത്തിയതായിരുന്നു. യുദ്ധമുഖത്ത് നിൽക്കെ ചൈന, പാകിസ്താൻ എന്നീ രാജ്യങ്ങളുമായും റഷ്യ ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ട്. അതേസമയം റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചതിനാൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ബ്രിട്ടൻ അറിയിച്ചിട്ടുണ്ട്. 

Tags:    
News Summary - Qatar Ruler Receives Letter From Putin - A Pointed Reminder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.